World

റഷ്യ നല്‍കിയ എസ് 300 മിസൈല്‍ പ്രതിരോധസംവിധാനം ഇസ്രയേല്‍ തകര്‍ത്തു; റഷ്യയില്‍ നിന്നും എസ് 400 വാങ്ങിയ ഇന്ത്യന്‍ തീരുമാനം തെറ്റായോ?

Published by

ടെല്‍ അവീവ്: പഴയ സോവിയറ്റ് യൂണിയന്‍ നല്‍കിയ എസ് 300 എന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തെ ഏറെ അഭിമാനത്തോടെയാണ് ഇറാന്‍ എഴുന്നെള്ളിച്ചിരുന്നത്. 2024 ഏപ്രില്‍ 17ന് ഇറാന്‍ നടത്തിയ സായുധ പരേഡില്‍ ഏറ്റവും ശക്തമായ പ്രതിരോധരംഗത്തെ സംവിധാനമായി ഇറാന്‍ എടുത്തുകാണിച്ചിരുന്നത് എസ് 300നെയാണ്.

2007ല്‍ ആണ് ഏത് തരം മിസൈല്‍ ആക്രമണങ്ങളെയും ചെറുക്കാന്‍ ശേഷിയുള്ള സംവിധാനത്തെ സോവിയറ്റ് യൂണിയന്‍ (ഇപ്പോഴത്തെ റഷ്യ) ഇറാന് നല‍്കിയത്. അന്ന് 80 കോടി ഡോളര്‍ ആയിരുന്നു ഒരു എസ് 300ന്റെ വില. നാല് എസ് 300 യൂണിറ്റുകളാണ് ഇറാന്‍ റഷ്യയില്‍ നിന്നും വാങ്ങിയത്. പക്ഷെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തെ ചെറുക്കാന്‍ ഇറാന് കഴിഞ്ഞില്ല. ഒക്ടോബര്‍ 27ന് ഇസ്രയേല്‍ എഫ് -35 പോലുള്ള അതിഗൂഢ യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ഇറാനെതിരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് എസ് 300 സംവിധാനങ്ങളും തകര്‍ന്നുപോയി. നേരത്തെ 2024 ഏപ്രിലില്‍ നടത്തിയ മറ്റൊരു ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു എസ് 300 സംവിധാനം നശിച്ചിരുന്നു.

ഇക്കുറി ഇസ്രയേല്‍ ആക്രമണത്തില്‍ എസ് 300 മാത്രമല്ല, ഇറാന്റെ റഡാര്‍ സംവിധാനങ്ങളും മറ്റ് വ്യോമപ്രതിരോധസംവിധാനവും തകര്‍ന്നിരുന്നു. റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ് 300 തകര്‍ന്നതോടെ, റഷ്യയുടെ ആയുധ സംവിധാനം വന്‍വിലയ്‌ക്ക് വാങ്ങിയ മറ്റ് രാജ്യങ്ങള്‍ക്കും ആശങ്കയുണ്ട്.
ഉക്രൈന്‍ യുദ്ധത്തിലും റഷ്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങളെ യൂറോപ്പിലെയും യുഎസിലെയും ആക്രമണങ്ങള്‍ തകര്‍ത്തിരുന്നു.

ഇന്ത്യ 550 കോടി ഡോളറിനാണ് ഇപ്പോള്‍ റഷ്യയില്‍ നിന്നും എസ് 400 എന്ന ഏറ്റവും ആധുനികമായ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ എസ് 300 തകര്‍ന്നതോടെ ഇന്ത്യയിലും റഷ്യയുടെ ഈ മിസൈല്‍ പ്രതിരോധസംവിധാനത്തെക്കുറിച്ച് ആശങ്ക ഉയരുകയാണ്. എന്നാല്‍ ഇറാന്‍റേതുപോലുള്ള ഒരു പ്രതിസന്ധി ഇന്ത്യയില്‍ ഉണ്ടാകില്ലെന്നതിനാല്‍ ഇന്ത്യയ്‌ക്ക് തല്‍ക്കാലം ആശങ്കയുടെ ആവശ്യമില്ലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ വാങ്ങിയ എസ് 400 എന്നത് എസ് 300നേക്കാള്‍ മിസൈല്‍ പ്രതിരോധത്തില്‍ മിടുക്കുകാട്ടുന്ന സംവിധാനമാണ്. യുഎസിന്റെ പാട്രിയട് വ്യോമപ്രതിരോധ സംവിധാനത്തിന് തത്തുല്യമാണ് എസ് 400. വ്യോമപ്രതിരോധത്തില്‍ യുഎസിനുള്ള ആധിപത്യത്തെ ചെറുക്കാന്‍ പര്യാപ്തമായ ഒന്നായാണ് എസ് 400നെ കണക്കാക്കുന്നത്. ചൈനയേയും പാകിസ്ഥാനേയും നേരിടാനാണ് ഇന്ത്യ ആറ് എസ് 400 റഷ്യയില്‍ നിന്നും വാങ്ങിയത്. അക്കാര്യത്തില്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി സുരക്ഷിതമാക്കാന്‍ എസ് 400ന് ആവുമെന്ന് വാള്‍സ്ട്രീറ്റ് ജോണലിന്റെ യുദ്ധറിപ്പോര്‍ട്ടര്‍മാരായ ഡാനിയേല്‍ മൈക്കേല്‍സും രാജേഷ് റോയും പറയുന്നു. അതിനാല്‍ മോദി സര്‍ക്കാരിന്റെ എസ് 400 വാങ്ങാനുള്ള തീരുമാനത്തെ ചോദ്യം ചെയ്യാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ വ്യോമപ്രതിരോധത്തിന് ഏറ്റവും മികച്ച സംവിധാനം തന്നെയാണ് എസ് 400

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക