ആലപ്പുഴ: കായംകുളത്ത് 15 കാരനെ കാണാതായി. പുതുപ്പള്ളി സ്വദേശി ചിന്മയാനന്ദിനെയാണ് കാണാതായത്.
മാതാപിതാക്കള്‍ കായംകുളം പൊലീസില്‍ പരാതി നല്കി.വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്ന് മാതാവ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.അതേസമയം, വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ സൈക്കിള്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: