Kerala

സഹപ്രവര്‍ത്തകയ്‌ക്ക് ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി ലൈംഗികാതിക്രമം; പ്രതിക്ക് 12 വര്‍ഷം കഠിന തടവും പിഴയും

പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും രണ്ടു മാസവും അധിക കഠിന തടവ് അനുഭവിക്കണം

Published by

മലപ്പുറം:സഹപ്രവര്‍ത്തകയ്‌ക്ക് ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കിയ ശേഷം ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 12 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും. പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍ പി ജേക്കബി (42) നാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

വീട്ടില്‍ സത്കാരമുണ്ടെന്ന് പറഞ്ഞ് യുവതിയെ താമസ സ്ഥലത്തെത്തിച്ച ശേഷമായിരുന്നു പീഡനം.പെരിന്തല്‍മണ്ണ പൊലീസ് 2021ല്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി.

സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന പ്രതി, യുവതിയെ സത്കാരം ഉണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതിയുടെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കുകയായിരുന്നു. ഇതിന് ശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും രണ്ടു മാസവും അധിക കഠിന തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ തുക അതിജീവിതയ്‌ക്ക് നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by