മലപ്പുറം: മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ചു. പഠനമുറിയില്‍ വെച്ച് പഠിക്കുകയായിരുന്ന സഹപാഠിയെ പതിനാറുകാരന് കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞമാസം 27 നായിരുന്നു സംഭവം.
സ്റ്റഡി ഹാളിൽ പഠിക്കുകയായിരുന്നു വിദ്യാർത്ഥിയെ പിറകിൽ നിന്നു വന്ന പതിനാറുകാരൻ ചുറ്റിപ്പിടിച്ചു തുടർച്ചയായി കുത്തുകയാണ് ഉണ്ടായത്.
പുറം ഭാഗത്തും വയറിന് സൈഡിനുമായാണ് പരുക്കേറ്റത്. സ്ഥാപനത്തിലെ ജീവനക്കാരും മറ്റു വിദ്യാർത്ഥികളും ഓടിയെത്തിയാണ് വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയത്. ഇക്കഴിഞ്ഞ 27 ന് നടന്ന അക്രമത്തിന്റെ സിസിടിവി ദൃശ്യം ആണ് ഇന്ന് പുറത്ത് വന്നത്. സംഭവത്തിൽ മലപ്പുറം പൊലീസ് കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: