കൊച്ചി: ഒന്നാം യു.പി.എ സർക്കാറിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചപ്പോൾ വിശ്വാസപ്രമേയത്തിൽ മൻമോഹൻസിങ്ങിന് അനുകൂലമായി വോട്ടു ചെയ്യാന്‍ തനിക്ക് 25 കോടി രൂപ കോഴ വാഗ്ദാനം ലഭിച്ചതായി സി.പി.എം സ്വതന്ത്ര എം.പിയായിരുന്ന ഡോ. സെബാസ്റ്റ്യന്‍ പോള്‍.
ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജിയുടെ ഓഫീസിൽ നിന്ന് രണ്ടുപേർ തന്നെ വന്നു കണ്ടു. പിറ്റേദിവസം പാർലമെൻറിൽ വച്ച് കണ്ടപ്പോൾ രണ്ടുപേർ വന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി വയലാർ ചോദിച്ചു എന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. മലയാളം വാരികയിലാണ് സെബാസ്റ്റ്യൻ പോൾ തനിക്കുണ്ടായ അനുഭവം എഴുതിയത്. കേരളത്തിൽ രണ്ട് എംഎൽഎമാർക്ക് കോടികൾ വിലയിട്ട സംഭവം വായിച്ചപ്പോഴാണ് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് തനിക്ക് 25 കോടി രൂപ വാഗ്ദാനം ലഭിച്ച കാര്യം ഓർമ്മ വന്നതെന്ന് സെബാസ്റ്റ്യൻ പോൾ പറയുന്നു.
പ്രണബ് മുഖര്‍ജിയുടെയും വയലാർ രവിയുടെയും ദൂതന്മാരാണ് തന്നെ വാഗ്ദാനവുമായി സമീപിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഒളികാമറ ഓപറേഷൻ വ്യാപകമായ കാലമായതിനാൽ അത്തരത്തിലുള്ള നീക്കമാണെന്ന് സംശയിച്ച് താൻ അവരുമായി വിലപേശാനോ അതിന്റെ പിന്നാലെ പോകാനോ ശ്രമിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ദിവസം പാർലമെന്റിൽ വെച്ച് വയലാർ രവി തന്നെ നേരിൽ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞു. സ്വതന്ത്രൻ എന്ന തെറ്റിദ്ധാരണയിലാണ് താങ്കളെ സമീപിച്ചതെന്നും ആ ലിസ്റ്റിൽനിന്ന് താങ്കളുടെ പേര് ഒഴിവാക്കുമെന്നും രവി പറഞ്ഞിരുന്നുവെന്നും അപ്പോഴാണ് ഇത് വ്യാജമല്ലെന്ന് മനസ്സിലായതെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ആണവ കരാറുമായി ബന്ധപ്പെട്ട ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എതിർത്ത് യുപിഎ സർക്കാരിന് വോട്ട് ചെയ്യാനായിരുന്നു രണ്ടുപേർ തന്നെ സമീപിച്ചത്.പ്രണബ് മുഖർജിയുടെ ഓഫീസിൽ നിന്നായിരുന്നു തൻറെ ഡൽഹിയിലെ വസതിയിൽ അവർ എത്തിയത്. വളരെ കാര്യമാത്രപ്രസക്തമായാണ് വന്നവര്‍ സംസാരിച്ചത്. സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്താല്‍ 25 കോടി തരും. തുകയുടെ വലിപ്പം അവിശ്വസനീയമായിരുന്നതിനാലും ചോദ്യക്കോഴയില്‍ എംപിമാരെ കുടുക്കിയ സ്റ്റിങ് ഓപ്പറേഷന്‍ ഓര്‍മയില്‍ വന്നതിനാലും വന്നവര്‍ അപരിചിതര്‍ ആയിരുന്നതിനാലും കൂടുതല്‍ ഒന്നും ചോദിച്ചില്ല. സ്റ്റിങ് ഓപറേഷന്‍ ആയിരുന്നില്ലെന്ന് പിറ്റേന്ന് പാര്‍ലമെന്റില്‍ വച്ച് വയലാര്‍ രവിയെ കണ്ടപ്പോള്‍ മനസ്സിലായി. പ്രണബ് മുഖര്‍ജിയുടെ സാധ്യതാ പട്ടികയില്‍നിന്ന് എന്റെ പേര് നീക്കം ചെയ്‌തെന്നും വയലാര്‍ രവി അറിയിച്ചു’ -സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.
അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന എംപിമാർക്കും കോടികൾ ലഭിച്ചു. വോട്ടെടുപ്പിന് വേണ്ടി ഡൽഹിയിലേക്ക് പുറപ്പെട്ട പല എംപിമാരും കൂട്ടത്തോടെ ആശുപത്രിയിൽ എത്തിയതും ഈ ഡീലിന്റെ ഫലമാണെന്നും സെബാസ്റ്റ്യൻ പോൾ ലേഖനത്തിൽ പറയുന്നു.
ലക്ഷദ്വീപില്‍നിന്നുള്ള ജെഡിയു എംപി പി.പി കോയ കൊച്ചിയില്‍ എത്തിയപ്പോള്‍ രോഗബാധിതനായി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പി.പി കോയയെ പോലെ പത്തു പേരാണ് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത്’ -സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു.
എൽഡിഎഫ് സ്വതന്ത്ര എംപിയായ തന്നെ ഒപ്പം നിർത്തി പിന്തുണ പിൻവലിച്ച ഇടതുപക്ഷത്തിനെ ഞെട്ടിക്കാനായിരുന്നു ശ്രമം. അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ എല്‍ഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്ന് അറിഞ്ഞിരുന്നെങ്കില്‍ തനിക്കു പ്രയോജനകരമായ തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നെന്നും ഇടതു സഹയാത്രികനായി തുടരുന്ന സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നുണ്ട്. ഒരിക്കല്‍ മാത്രം ദൈവം അയയ്‌ക്കുന്ന സൗഭാഗ്യത്തെ പ്രയോജനപ്പെടുത്താതിരുന്നതിലുള്ള ഖേദം തനിക്ക് ചിലപ്പോള്‍ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: