തൃശൂര്‍: ശക്തന് മാര്‍ക്കറ്റുകളുടെ കൂടുതല്‍ വിപുലീകരണം അനുഭാ വപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശക്തന് ഫിഷ് മാര്‍ക്കറ്റില്‍ പുതിയതായി നിര്‍മ്മിച്ച ശുചിമുറി ബ്ലോക്കിന്റെയും കിണര്‍ പുനരുദ്ധാരണത്തിന്റെയും സമര്‍പ്പണം മന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു.
ശക്തന് ഫിഷ് മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭാഗമായി സുരേഷ് ഗോപി എംപി ഫണ്ട് ഒരുകോടി ചെലവ് ചെയ്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പദ്ധതികളാണ് നാടിനു സമര്‍പ്പിച്ചത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു.
ചടങ്ങില്‍ അധ്യക്ഷനായ മേയര്‍ എം.കെ വര്‍ഗീസ് ശക്തന് മാര്‍ക്കറ്റുകളുടെ കൂടുതല്‍ വിപുലീകരണം പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മേയറുടെ ആവശ്യങ്ങള്‍ അനുഭവപൂര്‍വ്വം കേട്ട കേന്ദ്രമന്ത്രി എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് വാക്ക് നല്കി. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി, ഡിവിഷന് കൗണ്‍സിലര്‍മാരായ സിന്ധു ആന്റോ ചാക്കോള , വിനോദ് പൊള്ളാഞ്ചേരി, നിജി, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡണ്ട് രഘുനാഥ് സി. മേനോന്, കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ മത്സ്യ മാര്‍ക്കറ്റിലെ വ്യാപാരികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രൗണ്ട് ഫ്ലോറില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വേറെ ശുചിമുറികളും ഒന്നാം നിലയില്‍ മള്‍ട്ടി ഫംഗ്ഷണല്‍ റൂം ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: