ആലപ്പുഴ: ആരോഗ്യ ഭാരതി, വിശ്വ ആയുര്‍വേദ പരിഷത്ത്, തപസ്യ കലാ സാഹിത്യവേദി എന്നിവയുടെ നേതൃത്വത്തില്‍ ഒരാഴ്ചത്തെ ധന്വന്തരി ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറി പി.ജി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. രവികുമാര്‍ കല്യാണിശേരില്‍ ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.
ആയുര്‍വേദ ഗ്രന്ഥ രചയിതാവും ജീവ ശാസ്ത്രജ്ഞനുമായ ഡോ. ഡി. സുരേഷ് കുമാറിനെ ചടങ്ങില്‍ ആദരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന, ധന്വന്തരി സ്‌തോത്രാലാപനം എന്നിവയും നടത്തി. പി. ദിലീഷ്, ഗോപു കൃഷ്ണന്‍, കെ.ആര്‍. അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളില്‍ ആഹാര-ആരോഗ്യ ബോധവത്കരണ പരിപാടികള്‍, സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍ യോഗ പരിശീലന പരിപാടികള്‍ എന്നിവ നടത്തും. ആഘോഷ പരിപാടി അഞ്ചിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക