കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ദുരൂഹമരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തപ്പെട്ട് കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവ് പി.പി. ദിവ്യയുടെ ജാമ്യ ഹര്‍ജി ഇന്ന് തലശേരി സെഷന്‍സ് കോടതി പരിഗണിക്കും.
ദിവ്യയെ സംരക്ഷിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെകട്ടറി പി. ശശിയും കളക്ടറുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. നവീന്‍ ബാബു ആത്മഹത്യ ചെയ്ത ദിവസം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം സമയത്ത് എം.വി. ജയരാജനും കളക്ടറും ഒന്നിച്ചുണ്ടായിരുന്നു. മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയപ്പോള്‍ ജയരാജനും അനുഗമിച്ചിരുന്നു. കുടുംബത്തിന് താല്പര്യമില്ലാത്തതിനാലാണ് കളക്ടര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാതെ തിരികെ വന്നത്.
ആത്മഹത്യയ്ക്കുശേഷം മൂന്ന് ദിവസം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി കണ്ണൂര്‍ ജില്ലയിലുണ്ടായിരുന്നു. ഇതിനുശേഷമാണ് കളക്ടര്‍ മുഖ്യമന്ത്രിയെ പിണറായിയിലെ വീട്ടിലെത്തി കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: