Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീധരന്‍പിള്ള മുന്നോട്ടു വയ്‌ക്കുന്നത് സാംസ്‌കാരിക ബഹുസ്വരത: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 08:34 am IST
in India
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ സവ്യസാചിയായ കര്‍മയോഗി എന്ന പുസ്തകത്തിന്റെ പ്രകാശനം
തിരുവന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കവി പ്രൊഫ. വി. മധുസദനന്‍ നായര്‍ക്ക്
നല്കി പ്രകാശനം ചെയ്യുന്നു. ഡോ. പി.കെ. രാജശേഖരന്‍, ആറ്റക്കോയ പള്ളിക്കണ്ടി, ജോര്‍ജ്ജ് ഓണക്കൂര്‍,
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, എം.വി. കുഞ്ഞാമു, ഒ. രാജഗോപാല്‍, അഡ്വ. ജെ.ആര്‍. പദ്മകുമാര്‍ സമീപം

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ സവ്യസാചിയായ കര്‍മയോഗി എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കവി പ്രൊഫ. വി. മധുസദനന്‍ നായര്‍ക്ക് നല്കി പ്രകാശനം ചെയ്യുന്നു. ഡോ. പി.കെ. രാജശേഖരന്‍, ആറ്റക്കോയ പള്ളിക്കണ്ടി, ജോര്‍ജ്ജ് ഓണക്കൂര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, എം.വി. കുഞ്ഞാമു, ഒ. രാജഗോപാല്‍, അഡ്വ. ജെ.ആര്‍. പദ്മകുമാര്‍ സമീപം

തിരുവനന്തപുരം: സാംസ്‌കാരിക ബഹുസ്വരതയാണ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള സമൂഹത്തിനു മുന്നിലേക്ക് വയ്‌ക്കുന്നതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എഴുത്തിലും ജീവിതത്തിലും ആ ബഹുസ്വരതയെ മാനിക്കാനും കൈവിടാതിരിക്കാനും അദ്ദേഹത്തിന് അങ്ങേയറ്റം കഴിയുന്നുണ്ട് എന്നതാണ് പ്രത്യേകത. സാംസ്‌കാരിക ബഹുസ്വരതയെ അംഗീകരിക്കുകയും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ശ്രീധരന്‍പിള്ള ശ്രമിക്കുന്നു. അദ്ദേഹം പറഞ്ഞു.

പി.എസ്. ശ്രീധരന്‍ പിള്ളയെ കുറിച്ച് ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ തയാറാക്കി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘സവ്യസാചിയായ കര്‍മ്മയോഗി’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാകണമെന്നതിന്റെ ഉദാഹരണമാണ് പി.എസ്. ശ്രീധരന്‍ പിള്ള. രാഷ്‌ട്രീയത്തിന് അതീതമായി ബന്ധങ്ങള്‍ കാത്തു സൂഷിക്കാന്‍ കഴിവുള്ള വ്യക്തിത്വത്തിന് ഉടമ. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലുള്ളവരുമായി സൗഹൃദമുണ്ടെങ്കിലും ആരിലും തന്റെ രാഷ്‌ട്രീയം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിവുള്ള കാര്യമാണ്. എഴുത്തിലൂടെയും ജനകീയ നിലപാടുകളിലൂടെയും ശ്രീധരന്‍പിള്ള ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
മനുഷ്യത്വത്തിന്റെ സന്ദേശവാഹകരാണ് എഴുത്തുകാരെന്ന് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ പറഞ്ഞു. പുസ്തകം ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവയില്‍ പിന്നാക്ക അവസ്ഥയിലുള്ള ജനതയാണ് കൂടുതലുള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഗവര്‍ണര്‍ ആയി ചെന്ന ശേഷം നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അവര്‍ക്കായി നടത്തിയത് അറിയുവാന്‍ കഴിഞ്ഞത് വലിയ സന്തോഷത്തിന് ഇടയാക്കി. മിസോറാമില്‍ ഗവര്‍ണറായി ചെന്ന്, ചുരുങ്ങിയ നാളിനുള്ളില്‍ അവിടുത്തെ ജനങ്ങളുമായി ആത്മബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിനായി. മിസോറാമിനെ കുറിച്ചെഴുതിയ കവിതയില്‍ എന്റെ മണ്ണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മധുസൂദനന്‍ നായര്‍ പറഞ്ഞു. ‘അച്ഛന്‍ പിറന്ന വീട്’ എന്ന കവിതയിലെ ഒരു ഭാഗം മധുസൂദനന്‍ നായര്‍ ആലപിച്ചു.

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ വിജയത്തിന്റെ രഹസ്യം സൗഹൃദങ്ങളാണെന്ന് മറുപടി പ്രസംഗത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. ദേശീയത കൈവിടാതിരിക്കുക, നമ്മുടെ സംസ്‌കാരത്തെ, ആചാരങ്ങളെ കൈവിടാതിരിക്കുക. ഒത്തൊരുമയോടെ മുന്നോട്ടു പോയാല്‍ മാത്രമേ സംസ്‌കാരത്തെ സമ്പുഷ്ടമാക്കാനുള്ള ഒരു ജനതയെ സൃഷ്ടിക്കാനാകുകയുള്ളുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ചടങ്ങില്‍ സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായി. ഡോ. പി.കെ. രാജശേഖരന്‍, എം.പി. അഹമ്മദ്, ആറ്റക്കോയ പള്ളികണ്ടി, എം. വി. കുഞ്ഞാമു, അഡ്വ. ജെ.ആര്‍. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉപഹാരം സമര്‍പ്പിച്ചു.

Tags: sreedharan pillaiGovernor Arif Mohammad Khanpromotes cultural pluralism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

Kerala

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ; തീരുമാനം ഭിന്നത കണക്കിലെടുത്ത്, പുതിയ ഗവർണർ ജനുവരി ഒന്നിനെത്തും

കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു.
News

സംസ്‌കൃതം ഭാരത സംസ്‌കാരത്തിന്റെ ചൈതന്യം: ഗവര്‍ണര്‍

Kerala

ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ പോലീസിന് വീഴ്ച; കേരള സർവകലാശാലയിലേക്ക് ഇരച്ചു കയറി എസ്എഫ്ഐ പ്രവർത്തകർ

Kerala

കേരളയില്‍ സംസ്‌കൃത സെമിനാര്‍ ഇന്ന്; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും; എതിര്‍പ്പുമായി ഇടത് സിന്‍ഡിക്കേറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.