ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ തെരഞ്ഞെടുത്ത കൃതികള്‍ക്ക് നൃത്താവിഷ്കാരം നല്‍കി പ്രചരിപ്പിക്കുന്നതിനും ഡാന്‍സ്, തിരുവാതിര തുടങ്ങിയ കലാരൂപങ്ങള്‍ ഗുരുദേവനെ കേന്ദ്രീകരിച്ച് ചിട്ടപ്പെടുത്തുന്നതിനും വേണ്ടി ശ്രീശാരദാ ലാസ്യ പെര്‍ഫോമിംഗ് ആര്‍ട്സ് ഡാന്‍സ് സ്കൂള്‍ ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു.
കലാസാഗര സാരമായ ഗുരുദേവന്റെ കൃതികള്‍ ശാസ്ത്രീയ സംഗീതമായും മോഹിനിയാട്ടം തുടങ്ങിയ നൃത്താവിഷ്കാരമായും അവതരിപ്പിക്കാമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സ്വാമികള്‍ പറഞ്ഞു. ഗുരുധര്‍മ്മ പരചരണ സഭയുടെ പോഷക ഘടകമായ മാതൃസഭയുടെ ആഭിമുഖ്യത്തിലാണ് ഡാന്‍സ് സ്കൂള്‍ നടത്തുന്നത്.
ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷപ്രസംഗം നടത്തി. ജി.ഡി.പി.എസ്. സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സിനിമാ സീരിയല്‍ താരങ്ങളായ പയ്യന്നൂര്‍ മുരളി, പൂജ ആന്‍റണി മാത്യു, സിനി കോമഡി ആര്‍ട്ടിസ്റ്റ് ബി. ജയചന്ദ്രന്‍, മാതൃസഭ കേന്ദ്ര പ്രസിഡന്‍റ് അനിതാശങ്കര്‍, മാതൃസഭ സംസ്ഥാനസെക്രട്ടറി ശ്രീജ. ജി.ആര്‍., മാതൃസഭാ ജില്ലാസെക്രട്ടറി ജയശ്രീ കെ.ബി. എന്നിവര്‍ പ്രസംഗിച്ചു.
ഗുരുദേവ രവിവാര പാഠശാലകള്‍ വ്യപകമാക്കണം
സച്ചിദാനന്ദ സ്വാമി
ഗുരുദേവ ചരിത്രവും ദര്‍ശനവും ഗുരുദേവ കൃതികളും യുവതലമുറയില്‍ എത്തിക്കുന്നതിന് വേണ്ടി രവിവാര പാഠശാല (ഞായറാഴ്ച ക്ലാസില്‍ ) വ്യാപകമായി രൂപീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പ്രസ്താവിച്ചു. കോട്ടയം മരിയപ്പള്ളി ശാഖയില്‍ നിന്നെത്തിയ രവിവാരപാഠശാല വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചുകൊണ്ട് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: