തിരുവനന്തപുരം: ബാലഗോകുലം തിരുവനന്തപുരം മഹാനഗരം തിരുവല്ലം ഉപനഗരം വൃന്ദാവനം ബാലഗോകുലത്തിലെ കുട്ടികള്‍ പൂര്‍ണശ്രീ ബാലിക സദനത്തിലെ കുട്ടികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. ദീപാവലി ആഘോഷം ബിഎന്‍വി സ്കൂള്‍ അധ്യാപകന് അജിത്ത് നായര്‍ ഉദ്ഘാടനം ചെയ്തു. ദീപം തെളിക്കല്‍, മധുരവിതരണം, പൂത്തിരി, കമ്പിത്തിരി, മത്താപ്പു എന്നിവ കത്തിച്ച് ആഘോഷത്തിന് മിഴിവേകി.
ശ്രീനരസിംഹപുരം മഹാദേവ ക്ഷേത്രത്തില്‍ ദീപാരാധനയും നടന്നു. ബാലഗോകുലം മഹാനഗരം ഗോകുല ജില്ല ഉപാധ്യക്ഷന്മാരായ പ്രദീപ് വി., എസ്. രാജീവ്, തിരുവല്ലം നഗരം അധ്യക്ഷന്‍ ഗിരീഷ്കുമാര്‍ ആര്., കാര്യദര്‍ശി ഗോകുല്‍ ജി.എസ്., ഭഗവതി പ്രമുഖ വിജിത ബി.എസ്., ബാലികാസദനം സെക്രട്ടറി നീലിമ കുറുപ്പ്, കോളിയൂര്‍ സതീഷ് കുമാര്‍, സതീശന്, സുജിത ബി എസ്, ആദര്‍ശ എസ് പി, രാജേഷ്, ശാലിനി എസ്, ശാലിനി ബി എസ്. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: