ഹൈദരാബാദ്: ഐഎസ്എലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ സ്വന്തം തട്ടകത്തില്‍ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്റെ വിജയം. ജയത്തോടെ ജംഷെഡ്പുരിനെ മറികടന്ന് മോഹന്‍ ബഗാന്‍ എസ്ജി 13 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഇടിഞ്ഞ ജംഷെഡ്പുരിന് 12 പോയിന്റാണുള്ളത്. ഒന്നാമത് നില്‍ക്കുന്ന ബെംഗളൂരുവിന് ആറ് കളികളില്‍ നിന്ന് 16 പോയിന്റായി. ഈ സീസണില്‍ ഇതുവരെ തോല്‍വി അറിയാത്ത ഏക ടീം ആണ് ബെംഗളൂരു.
ഇന്നലത്തെ പോരാട്ടത്തില്‍ മോഹന്‍ ബഗാന്‍ എസ്ജി രണ്ട് പകുതികളിലും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. 37-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങിലൂടെ ആദ്യ ഗോള്‍ നേടിയ മോഹന്‍ ബഗാന്‍ രണ്ടാം പകുതിയില്‍ സുഭാസിഷ് ബോസ് മോഹന്‍ ബാഗന്റെ ലീഡ് രണ്ട് ഗോളായി ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: