തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ ആയുര്‍വേദം [BAMS], ഹോമിയോപ്പതി [BHMS], സിദ്ധ [BSMS], യുനാനി [BUMS] കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് പുതുതായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ഒക്ടോബര്‍ 31 രാത്രി 11.59 വരെ ലഭ്യമാണ്. മൂന്നാം ഘട്ട അലോട്ട്മെന്റിന് ശേഷം നിലവില്‍ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിലേക്കാണ് പുതിയ അപേക്ഷകരെ പരിഗണിക്കുന്നത്. KEAM 2024 പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ആദ്യ ഘട്ടങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കരുത്. എല്ലാ വിദ്യാര്‍ത്ഥികളും പുതിയ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് 26.03.2024 ലെ വിജ്ഞാപനത്തിലെ യോഗ്യതാ വ്യവസ്ഥകള്‍, അക്കാദമിക് യോഗ്യതകള്‍, സമര്‍പ്പിക്കേണ്ട രേഖകള്‍ തുടങ്ങിയവയും www.www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമായ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍ & മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള സര്‍ക്കാര്‍ അംഗീകൃത പ്രോസ്പെക്ടസും പരിശോധിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2525300
പ്രതികരിക്കാൻ ഇവിടെ എഴുതുക: