കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്‌ത്തട്ടിപ്പുപരമ്പര നടത്തിയ അധ്യാപികയും മുന്‍ ഡിവൈഎഫ്‌ഐനേതാവുമായ സച്ചിതാറൈയ്‌ക്കെതിരെ പോലീസ് മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ കടവത്തെനഫീസത്ത് ഷിഫാബയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസാണ് കേസെടുത്തത്.
സച്ചിതയും പരാതിക്കാരിയും സഹപാഠികളാണ്. സിപിസിആര്‍ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 1.40 ലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് ഷിഫാബയുടെ പരാതി.
എന്‍മകജെ, പെര്‍ളയിലെ നയനകുമാരി (34)യില്‍ നിന്നു 13.90 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കര്‍ണ്ണാടകയില്‍ എഫ്‌സിഐയില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പണം കൈക്കലാക്കിയതെന്ന് നയനകുമാരി ബദിയഡുക്ക പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെര്‍ള, ബദ്രംപള്ളയിലെ സനീഷി(28)ന്റെ പരാതി പ്രകാരവും സച്ചിതയ്‌ക്കെതിരെ ബദിയഡുക്ക പോലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പ്, പെട്രോളിയം വകുപ്പ് തുടങ്ങിയ വകുപ്പുകളില്‍ ജോലി വാഗ്ദാനം ചെയ്ത് 12,83,500 രൂപ തട്ടിയെടുത്തുവെന്നാണ് സനീഷിന്റെ പരാതി.
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കുമ്പള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ സച്ചിതറൈ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: