നീലേശ്വരം: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരാര്‍കാവിലെ കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് കരിമരുന്ന് പ്രയോഗത്തിനിടെ തീപ്പിടിത്ത മുണ്ടായ സംഭവത്തെ തുടര്‍ന്ന് ഫയര്‍സ്‌റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തമായി.
നഗര മധ്യത്തിലെ ക്ഷേത്രത്തില്‍ അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഫയര്‍ എന്‍ജിന്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സുരക്ഷാ വാഹനങ്ങള്‍ എത്തിയത്. ഇത് അപകടത്തിന്റെ തീവൃത വര്‍ദ്ധിപ്പിച്ചു.അപകട സ്ഥലത്തിനും കിലോ മീറ്റര്‍ അപ്പുറത്തുള്ള കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും സുരക്ഷാ വാഹനങ്ങള്‍ എത്തുമ്പോഴേക്കും പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദേശീയ പാതയില്‍ റോഡ് പണി നടക്കുന്നതിനാല്‍ ഫയര്‍ എന്‍ജിന്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് വേഗത്തില്‍ സംഭവ സ്ഥലത്തേക്ക് എത്തുവാന്‍ കഴിഞ്ഞില്ല.
അപകടം നടക്കുമ്പോള്‍ സഹകരണ ആശുപത്രിയുടെ ഒരു ആംബുലന്‍സ് മാത്രമായിരുന്നു നഗരത്തിലുണ്ടായിരുന്നത്. അതില്‍ കുത്തി നിറച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. നീലേശ്വരത്ത് ഫയര്‍ സ്‌റ്റേഷന്‍ പണിയണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കിലോമീറ്റര്‍ അപ്പുറത്തുള്ള കാഞ്ഞങ്ങാടും തൃക്കരിപ്പൂരിലുമാണ് സമീപത്തായി ഫയര്‍ സ്‌റ്റേഷനുള്ളത്. ഇവിടെ നിന്നും അപകട സ്ഥലത്തേക്ക് സുരക്ഷാ വാഹനങ്ങള്‍ എത്തുമ്പോഴേക്ക് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചിട്ടുണ്ടാകും.
നീലേശ്വരത്ത് ഫയര്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി നിരവധി തവണ സ്ഥല പരിശോധന നടത്തിരുന്നെങ്കിലും ഇതുവരെ യാതാര്‍ഥ്യമായില്ല. നീലേശ്വരത്ത് ഫയര്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കണമെന്നവശ്യപ്പെട്ട് വിവിധ സംഘടനകള്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. നീലേശ്വരം നഗരസഭയുടെ കഴിഞ്ഞ ഭരണസമിതി ഫയര്‍ സ്‌റ്റേഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി സര്‍ക്കാരിലേക്ക് അയച്ചിരുന്നു. നീലേശ്വരത് ഫയര്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യവും ചെയ്ത് നല്‍കാന്‍ തയ്യാറാണെന്നും മുന്‍സിപ്പല്‍ ഭരണ സമിതി അറിയിച്ചിരുന്നു. ടൗണില്‍ പോലീസ് സ്‌റ്റേഷന് സമീപത്താണ് അപകടം നടന്ന ക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: