മുനമ്പം: റവന്യൂചട്ടങ്ങള് ബാധകമല്ലാത്ത മതനിയമമൊന്നും ഭാരതത്തില്‍ വേണ്ടെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. വഖഫ് അധിനിവേശത്തിനെതിരേ സമരം ചെയ്യുന്ന മുനമ്പത്തെ സത്യഗ്രഹപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ അനുകൂലമല്ലാത്ത നിലപാടാണെടുത്തത്. കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും ചേര്‍ന്ന് പ്രമേയം പാസാക്കി. ഏറ്റവും വേദനാജനകമായത് ഇതാണ്. ഇത് അപലപനീയമാണ്, അപഹാസ്യമാണ്. നമ്മള് തെരഞ്ഞെടുത്തവര്‍ നമ്മെ കളിയാക്കുന്നതുപോലെ. സര്‍ക്കാരും പാര്‍ട്ടികളും ഇവിടത്തുകാര്‍ക്കൊപ്പം നില്‍ക്കണം. ക്രൈസ്തവ സമൂഹം അധ്വാനിച്ചുണ്ടാക്കിയ സ്ഥലമാണ് ഇവിടത്തേത്, പാലാ ബിഷപ് പറഞ്ഞു.
ഫറൂഖ് കോളജധികൃതരില്‍ നിന്ന് തീറാധാരം വാങ്ങി വീടുകള്‍ വച്ചു താമസിക്കുന്നവരോട് ഇതിനി നിങ്ങളുടെ സ്ഥലമല്ല, വഖഫ് ബോര്‍ഡിന്റേതാണെന്നു പറയുമ്പോഴുണ്ടാകുന്ന മനോവ്യഥ പറഞ്ഞറിയിക്കാനാകില്ല.
ഭാരതത്തിലെ ലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലം വഖഫ് നിയമത്തില്പ്പെട്ടു പോകുന്നു. ഇതു ഭാവിയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. ഇതില്‍ സൂക്ഷ്മമായ പഠനവും ഗവേഷണവും ആവശ്യമാണ്. മുനമ്പത്തുകാര്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയണം. അവരുടെ വീടും പുരയിടവും പഴയപോലെ അവര്‍ക്കു മടക്കിക്കിട്ടണം. അവരുടെ ഭൂമിവച്ച് വായ്പയെടുക്കാനോ ക്രയവിക്രയം നടത്താനോ സാധിക്കാത്ത അവസ്ഥയാണിന്ന്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും നാം കാര്യക്ഷമതയോടെ സംഗതികള്‍ പഠിക്കാത്തതുമാണ് കാരണം. കാല്ച്ചുവട്ടില് നിന്നു മണ്ണൊലിച്ചുപോയപ്പോഴാണ് നാമെല്ലാം മനസിലാക്കിയത്, അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: