Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ശബരിമലയും പരിസ്ഥിതിയും

ഇ.എസ്. ബിജു by ഇ.എസ്. ബിജു
Oct 30, 2024, 08:51 am IST
in Main Article

പ്രകൃതിസുന്ദരമായ സഹ്യാദ്രികൂടങ്ങളിലെ നയന മനോഹരമായ കുന്നിന്‍ മുകളില്‍ പുണ്യ പൂങ്കാവനത്തില്‍ സ്ഥിതി ചെയ്യുന്ന ശബരിമല സന്നിധാനം ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്ക് പുണ്യ സങ്കേതമായി പരിലസിക്കുകയാണ്. വൃശ്ചികം ഒന്നു മുതല്‍ മകരവിളക്ക് വരെയുള്ള പുണ്യ ദിനങ്ങളില്‍ ശ്രീധര്‍മ്മശാസ്താവിനെ ദര്‍ശിക്കാനും, ആത്മസായൂജ്യമടയാനും ശബരിമല തീര്‍ത്ഥാടനത്തിലൂടെ അവസരമൊരുങ്ങുന്നു.

എന്നാല്‍ ശബരിമല തീര്‍ഥാടനം പ്ലാസ്റ്റിക് മുക്തമാക്കി പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇരുമുടിക്കെട്ടുകളില്‍ പൂജാദ്രവ്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കൊണ്ടുവരുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. കൂടാതെ പരമ്പരാഗത ആചാരങ്ങള്‍ തുടരുന്നതോടൊപ്പം ഇല്ലാത്ത ആചാരങ്ങള്‍ ആചാരം എന്ന പേരില്‍ അനുവര്‍ത്തിക്കുന്നതും തീര്‍ത്ഥാടനത്തിനു ഗുണകരമല്ല.

സാധാരണ ഇരുമുടിയില്‍ പണ്ടുകാലം മുതല്‍ നിശ്ചിത ദ്രവ്യങ്ങള്‍ ഉണ്ടാകും, ഇവയെല്ലാം ഇന്ന് പ്ലാസ്റ്റിക് കൂടുകളില്‍ ലഭ്യമായതുകൊണ്ട് ആവശ്യമുള്ളതും ഇല്ലാത്തതും വാങ്ങി ഇരുമുടിയില്‍ നിറയ്‌ക്കുന്നു. ഇവയില്‍ പലതും മുന്‍കാലങ്ങളില്‍ ഇലയിലും പാളയിലും പൊതിഞ്ഞു കെട്ടിക്കൊണ്ടുപോയിരുന്നതാണ്. പ്ലാസ്റ്റിക് യുഗം വന്നപ്പോള്‍ അയ്യപ്പനെയും പൂങ്കാവനത്തെയും പമ്പയെയും ഭക്തര്‍ മറന്നു. ഫലം മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍. ഇതിന് പരിഹാരം നാം കണ്ടെത്തണം.

ഇരുമുടിയില്‍ ഏഴു മുതല്‍ 10 വരെ പ്ലാസ്റ്റിക് കൂടുകള്‍ ഉണ്ടാവും, ഭക്തകോടികള്‍ ശബരിമലയില്‍ എത്തിക്കുന്നത് 5 കോടി മുതല്‍ 10 കോടി വരെ പ്ലാസ്റ്റിക് കൂടുകളാണ്.

കച്ചവട സ്ഥാപനങ്ങള്‍ വഴി വന്നെത്തുന്നത് 5 കോടി മുതല്‍ 15 കോടി വരെയാണ്. ഇതെല്ലാം തള്ളുന്നത് പുണ്യ പൂങ്കാവനത്തിലും.പൂജാവസ്തുക്കള്‍ പാളയിലും ഇലയിലും പൊതിഞ്ഞു കൊണ്ടുപോകാന്‍ തീരുമാനിച്ചാല്‍ പൂങ്കാവനം പാരിസ്ഥിതിക നാശത്തില്‍ നിന്ന് മോചിതമാകും. മറ്റൊന്ന്, ഇല്ലാത്ത ആചാരത്തെ പൊല്ലാപ്പാക്കുന്ന ഉടുതുണി ഉപേക്ഷിക്കലാണ്. ദര്‍ശനം കഴിഞ്ഞ് മലയിറങ്ങി പമ്പയില്‍ കുളി കഴിഞ്ഞശേഷം ഭക്തര്‍ കറുത്ത മുണ്ട് പമ്പയില്‍ ഒഴുക്കുന്നു.

ഇത്തരം ആചാരവിരുദ്ധ പ്രവര്‍ത്തികള്‍ ദോഷകരമാണെന്നതിന് തെളിവാണ് പമ്പാ മലിനീകരണം.ഇത്തരം അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ട്രാക്ട് മാഫിയാ ലോബികള്‍ പമ്പ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. തീര്‍ത്ഥാടകര്‍ ഒഴുക്കുന്ന വസ്ത്രങ്ങള്‍ പിടിച്ചെടുത്ത് ഉണക്കി വില്‍പ്പന നടത്തുകയും ചെയ്യുന്നു.

ശബരിമല തീര്‍ത്ഥാടനത്തിലെ ഏറ്റവും സുപ്രധാന ചടങ്ങാണ് പേട്ടകെട്ട്. പേട്ടകെട്ടിന് ഉപയോഗിക്കുന്ന മായം കലര്‍ന്ന കളര്‍ പൊടികള്‍ പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതും, ഗുരുതര ത്വക്ക് രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതുമാണ്. മുന്‍കാലങ്ങളില്‍ ഇലകള്‍ പൊടിച്ചുള്ള പ്രകൃതിക്കിണങ്ങുന്ന നിറങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് മായം കലര്‍ത്തിയ പൊടികളാണ് എരുമേലിയില്‍ വില്‍പ്പന നടത്തുന്നത്. ഇത് നദീതടങ്ങളെയും മാലിനമാക്കും.

പ്രകൃതിയെയും, പ്രകൃതി സൃഷ്ടികളെയും സ്‌നേഹിച്ചും, ഇണങ്ങിച്ചേര്‍ന്നും സുസ്ഥിരമായി ജീവിക്കുക എന്നതാണ് നാം അനുവര്‍ത്തിക്കേണ്ട പരിസ്ഥിതി സങ്കല്പം. ക്രയ വിക്രയത്തില്‍ മാന്യത, ക്രമീകൃതമായ ഉപയോഗം, കവര്‍ന്നെടുക്കാതിരിക്കല്‍, പരിസ്ഥിതി നാശം സംഭവിപ്പിക്കാതിരിക്കല്‍, പ്രകൃതി സൃഷ്ടികളെ ആരാധനയോടെ സംരക്ഷിക്കുക, നാം കൈവശം വച്ചിരുന്നതെല്ലാം വരും തലമുറയെ ഏല്‍പ്പിച്ചു കടന്നു പോവുക, മണ്ണും,വെള്ളവും, വായുവും പരമ പവിത്രമായി കരുതുക എന്നതെല്ലാം പൂര്‍വികമായി തുടര്‍ന്നുപോരുന്ന ഭാരതീയ പരിസ്ഥിതി സങ്കല്പമാണ്.

പ്രകൃതി ദുരന്തങ്ങളെ ഭയപ്പെട്ട മനുഷ്യന്റെ ഭാവനയില്‍ അദൃശ്യ ശക്തികളോടുള്ള ബഹുമാനാദരവോടെ ആരാധനാപൂര്‍വ്വം ഈ വാസഗ്രഹമാകുന്ന പ്രകൃതിയെ പൂര്‍വ്വികര്‍ കാത്തുസൂക്ഷിച്ചു. ജീവിച്ചിരിക്കുമ്പോള്‍ കാരുണ്യം കാണിക്കുക, ക്രമീകൃതമായി ഉപയോഗിക്കുക, വികസന വഴികളില്‍ ക്രിയാത്മകമായും ദീര്‍ഘവീക്ഷണത്തോടെയും പ്രതികരിക്കുക. അതാണ് യുക്തിയും പരിസ്ഥിതിയുടെ ശാസ്ത്രവും.

എക്കാലത്തെയും പരിസ്ഥിതി വാദത്തിന് മറവില്‍ പല പദ്ധതികളും ശബരിമലയില്‍ എതിര്‍ക്കപ്പെടുന്നു, അങ്കമാലി ശബരി റെയില്‍ പാതയും ഇത്തരത്തില്‍ എതിര്‍ക്കപ്പെട്ടു. യുക്തിഭദ്രമല്ലാത്ത കാരണങ്ങളാണ് എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിയത്.ശബരിമലയുടെ തിരക്ക് കുറച്ച് പരിസ്ഥിതി സംരക്ഷിക്കണമെന്ന് ഒരു കൂട്ടര്‍, സീസണ്‍ കാലത്തു ഓടിക്കുന്ന സ്‌പെഷ്യല്‍ ട്രെയിനുകള്‍ പോലും നിര്‍ത്തലാക്കണം, 10 മീറ്റര്‍ പൊക്കമുള്ള മലകള്‍ അരിഞ്ഞെടുത്താല്‍, പിന്നീട് 10 മീറ്ററോളം ഉള്ള മലകള്‍ പുന:സൃഷ്ടിക്കേണ്ടി വരും എന്ന് ബുദ്ധിജീവികള്‍, യാത്രയില്‍ ഉടനീളം മലിനവസ്തുക്കള്‍ വലിച്ചെറിയും, ശബ്ദം കൊണ്ട് കിടന്നുറങ്ങാന്‍ കഴിയാതെ വരും, ഭൂചലനം കൂടും, കെട്ടിടങ്ങള്‍ തകരും, വെള്ളക്കെട്ടുകള്‍ ഉണ്ടാകും, അപൂര്‍വ്വ ജന്തുജാലങ്ങള്‍ അന്യം നിന്നു പോകും, ഇക്കാരണങ്ങളാല്‍ പദ്ധതി ഉപേക്ഷിക്കണം എന്നതായിരുന്നു ഇക്കൂട്ടരുടെ വാദം. എതിര്‍ക്കുക എന്നതാണ് പാരിസ്ഥിതികവാദം എങ്കില്‍, ഭാരതത്തിന്റെ പരിസ്ഥിതി വാദത്തെ മനസ്സിലാക്കിയിട്ടില്ല എന്ന് പറയേണ്ടിവരും. ഓരോ വൃക്ഷങ്ങളുടെ ചുവട്ടിലും അന്തിത്തിരികത്തിച്ചു പൂജിച്ച പാരമ്പര്യമുള്ള നാട്ടില്‍ കാവുകളും,കുളങ്ങളും, കെട്ടിട നിര്‍മ്മാണ ശൈലികളും, പ്രകൃതീ സ്‌നേഹവും വളര്‍ന്ന് വികസിച്ചത് പാശ്ചാത്യ വിദ്യാഭ്യാസ പൈകൃതത്തിലൂടെ അല്ല. മരം, മണ്ണ്, വെള്ളം, നദി തുടങ്ങി എല്ലാ പ്രപഞ്ചസൃഷ്ടികളെയും, സൂര്യ ചന്ദ്രന്മാരെയും പ്രതീകാത്മക ബിംബ കല്‍പ്പനയിലൂടെ ആരാധിച്ചു പോന്നിരുന്ന ഒരു സമൂഹമാണ് ഭാരതീയ പൗരാണിക സംസ്‌കൃതിയുടെ വക്താക്കള്‍, ഇതാണ് ശബരിമല തീര്‍ത്ഥാടനത്തിലും നാം അനുവര്‍ത്തിക്കുന്നത്.വികസന വിരോധികളുടെ, ശബരിമല വിരുദ്ധ ശക്തികളുടെ മേധാശക്തിക്കും ചിന്താശക്തിക്കും നാം വഴങ്ങിക്കൂടാ. പ്രകൃതിയെ നമിച്ച് പ്രകൃതിയും ഭക്തനും മൂര്‍ത്തിയും സമന്വയിച്ച് മോക്ഷ പദത്തിലേക്ക് പ്രവേശിക്കുന്ന തീര്‍ത്ഥാടനം. അതാണ് ശബരിമലയുടെ അടിസ്ഥാനപരമായ തീര്‍ത്ഥാടന ലക്ഷ്യം.

പ്രകൃതിയെ ഇത്രയേറെ സംരക്ഷിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വേറൊരു തീര്‍ത്ഥാടന കേന്ദ്രം ലോകത്ത് നമുക്ക് ദര്‍ശിക്കാന്‍ സാധ്യമല്ല,പ്രകൃതിയുടെ പുണ്യങ്ങള്‍ എല്ലാം ഈശ്വര ചൈതന്യമായി ഭക്തനിലേക്ക് പ്രവഹിപ്പിക്കുന്ന തീര്‍ത്ഥാടനം.

കാടും, കാട്ടാറും, പക്ഷികളും, മൃഗങ്ങളും എല്ലാം ഭഗവത് പ്രതീകങ്ങളാണ്, എന്തിനെയും, ഏതിനെയും അയ്യപ്പനായി കാണുന്നു എന്നതാണ് തീര്‍ത്ഥാടനത്തിന്റെ പ്രത്യേകത. സമഭാവനയുടെയും, പാരിസ്ഥിതിക സൗഹാര്‍ദ്ദത്തിന്റെയും മഹത് സന്ദേശവും സമൂഹത്തിന് പ്രദാനം ചെയ്യുന്നു ശബരിമല തീര്‍ത്ഥാടനം.

പ്രകൃതിയെ ജഗത് ജനനിയുടെ ആവിഷ്‌കാരമായി കണ്ടവരാണ് ഭാരതീയ സമൂഹം.പ്രകൃതിക്ക് ഹാനി ഉണ്ടാക്കുന്ന തരത്തില്‍ ചിന്തിക്കുകഭാരതീയന് സാധ്യമല്ലായിരുന്നു.

കോടാനുകോടി ഭക്തജനങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ എത്തിച്ചേരുന്ന എരുമേലി, നിലയ്‌ക്കല്‍, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, മാലിന്യ പ്രശ്‌നങ്ങള്‍, എന്നിവയ്‌ക്കെല്ലാം പരിഹാരങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം. അനിവാര്യമെങ്കിലും സര്‍ക്കാരും ദേവസ്വം ബോര്‍ഡും മെല്ലെ പോക്ക് നയമാണ് തുടരുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍, പമ്പ ആക്ഷന്‍ പ്ലാന്‍, ശബരിമലയു മായി ബന്ധപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഇതെല്ലാം കടലാസില്‍ ഒതുങ്ങി. സന്നിധാനത്ത് നിര്‍മ്മിച്ച മാലിന്യനിര്‍മാര്‍ജന പ്ലാന്റ് കമ്മീഷന്‍ ചെയ്യാന്‍ വരുത്തുന്ന കാലതാമസം ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.

ഓരോ തീര്‍ത്ഥാടന കാലത്തും നിരവധി പ്രഖ്യാപനങ്ങള്‍ സര്‍ക്കാരും, ദേവസ്വം ബോര്‍ഡും നടത്തും. കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഇന്നും വെളിച്ചം കാണാതെ സര്‍ക്കാര്‍ ഫയലുകളില്‍ വിശ്രമത്തിലാണ്. സി. പി.മുഹമ്മദ് എംഎല്‍എ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ടും, പിന്നീട് 1994 എന്‍. ടി.നൂറുദ്ദീന്‍ എംഎല്‍എ അധ്യക്ഷനായി ഉണ്ടാക്കിയ റിപ്പോര്‍ട്ടും എവിടെയാണെന്ന് ആര്‍ക്കുമറിയില്ല, അന്നത്തെ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഇന്ദ്രജിത്ത് സിംഗിന്റെ നേതൃത്വത്തില്‍ ശബരിമലയെ മാലിന്യമുക്തമാക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കി. നിലയ്‌ക്കല്‍ കേന്ദ്രീകരിച്ച് വികസനം മറ്റൊരു ലക്ഷ്യമായിരുന്നു. 225 ഏക്കര്‍ നിലയ്‌ക്കല്‍ തോട്ടം തിരികെ ദേവസ്വം ബോര്‍ഡിന് ഏല്‍പ്പിച്ച് 25ഏക്കര്‍ വീതം തിരിച്ച് നിരവധി പദ്ധതികള്‍ നടപ്പിലാക്കുക, നിലക്കല്‍ മുഖ്യ ടൗണ്‍ഷിപ്പ് ആക്കി ഉയര്‍ത്തി ബേസ് ക്യാമ്പില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുക, തിരക്കുള്ള ദിനങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് വിശ്രമ സൗകര്യമൊരുക്കി തിരക്ക് കുറയുന്ന മുറയ്‌ക്ക് ഭക്തരെ മലകയറ്റിവിടുക, ആവശ്യങ്ങളെല്ലാം നിലയ്‌ക്കലില്‍ നിര്‍വഹിക്കാന്‍ കഴിയുന്നതോടെ പമ്പാതീരം മാലിന്യമുക്തമാക്കാം എന്നായിരുന്നു വിലയിരുത്തല്‍.

2005 ജൂണ്‍ 15ന് നിലയ്‌ക്കല്‍ തോട്ടം ദേവസ്വം ബോര്‍ഡിന്റെ കയ്യില്‍ എത്തിയെങ്കിലും ഒന്നുമുണ്ടായില്ല.

സ്വാമി ശരണം പദ്ധതി പ്രകാരം പമ്പാ ഡാം നാല് മീറ്റര്‍ ഉയര്‍ത്തിയപ്പോള്‍ വനംവകുപ്പും സര്‍ക്കാരും തടഞ്ഞു. 44 അടി ഉയരം ആയിരുന്നു നിര്‍ദ്ദേശം.ശബരിമലയെ കുറിച്ച് പത്തോളം പഠന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടെങ്കിലും, ഇതിലൊന്നും കാര്യമായ നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല എന്നതാണ് ശബരിമല വികസന കാര്യത്തിലും, പാരിസ്ഥിതിക പ്രശ്‌നങ്ങളിലും ഉള്ള കാതലായ പ്രശ്‌നം.

2004ലെ മകരവിളക്ക് ദിനത്തില്‍ ഭൂട്ടാസിങ് കമ്മിറ്റിയെ ശബരിമലയിലേക്ക് നിയോഗിച്ചത് അനുസരിച്ച് അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സന്നിധാനത്ത് തീര്‍ത്ഥാടകര്‍ താമസിക്കുന്ന മനുഷ്യത്വരഹിതമായ അവസ്ഥയില്‍ സമിതി പരിഭ്രാന്തരാണ് എന്ന് രേഖപ്പെടുത്തി. ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ എല്ലാവിധ പ്രയാസങ്ങളും സഹിക്കുകയാണ്. ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകരെ വ്യത്യസ്ത സ്ഥലങ്ങളില്‍ തടയണമെന്ന് നിര്‍ദ്ദേശിക്കുന്നത് അസംബന്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തീര്‍ത്ഥാടകരുടെ ഒഴുക്ക് നിയന്ത്രിച്ച് ക്ഷേത്ര പരിസരത്ത് ഏത് സമയത്തും തങ്ങിനില്‍ക്കാന്‍ സൗകര്യമൊരുക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

അയ്യപ്പക്ഷേത്രവും പരിസരവും ഉള്‍പ്പെടുന്ന 500 ഏക്കര്‍ വനപ്രദേശം പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്ന് വേര്‍തിരിച്ച് പരിസ്ഥിതിക്ക് കോട്ടം തട്ടാതെ നിരപ്പാക്കണം എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നു. റിപ്പോര്‍ട്ടിലെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ പരിഗണിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ശബരിമല റിസര്‍വ്വ് കോര്‍ ഏരിയയില്‍ വരുന്നതല്ലെന്നും ബഫര്‍ സോണിലാണ് സ്ഥിതി ചെയ്യുന്നതെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നതായും സൂചിപ്പിക്കപ്പെട്ടു. തീര്‍ത്ഥാടനത്തിന്റെ യാഥാര്‍ത്ഥ്യവും തീര്‍ത്ഥാടക വര്‍ദ്ധനവും തിരിച്ചറിഞ്ഞ് കാതലായ പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥമായ പരിഹാരം കണ്ടെത്തണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ശബരിമല അതിന്റെ പ്രത്യേകതകൊണ്ട് ലോകത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇവിടെ ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്രം പോലെയോ, മറ്റു തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ മാതൃകയിലോ വികസനം യാഥാര്‍ത്ഥ്യമാക്കണം.

ശബരിമല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഉന്നതതലത്തില്‍ പഠനം നടത്താന്‍ പരിസ്ഥിതി മന്ത്രിയും കേരളത്തിലെ വനം- ദേവസ്വം മന്ത്രിമാരും അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കണം എന്നും ശുപാര്‍ശ ചെയ്തു. പരിഹരിക്കപ്പെടാതെ കിടക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഈ രാഷ്‌ട്രീയ കാര്യ സമിതിക്ക് കഴിയുമെന്ന സൂചനയും പരിഗണിക്കപ്പെട്ടില്ല.

ജസ്റ്റിസ് ചന്ദ്രശേഖരമേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒമ്പത് അംഗ ഉന്നത അധികാര സമിതി രൂപീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തു. ശബരിമല ഉന്നതാധികാര സമിതി എന്ന പേരുമാത്രം എടുത്ത് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പുറന്തള്ളി സര്‍ക്കാരുകള്‍.

ശബരിമലയും, പരിസര പ്രദേശങ്ങളും, ശുചിയായി സൂക്ഷിക്കുന്നതിന് പോലീസ് നടപ്പിലാക്കിയ പുണ്യം പൂങ്കാവനം പദ്ധതിയും പോലീസ് അസോസിയേഷന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇല്ലാതായി. 2011ല്‍ ഐജി, പി. വിജയനാണ് മാലിന്യമുക്ത സന്നിധാനം എന്ന ആശയവുമായി പൂങ്കാവനം പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന പൂജാ സാധനങ്ങള്‍ പൊതിയുന്ന പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ അടക്കം പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്തിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സിഐ, എസ്‌ഐമാര്‍ ഉള്‍പ്പെടെ 50ല്‍ അധികം പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സന്നിധാനം, പമ്പ, നിലക്കല്‍,എരുമേലി എന്നിവിടങ്ങളില്‍ പുണ്യം പൂങ്കാവനം പദ്ധതി നടന്നുവന്നിരുന്നത്. തന്ത്രി, മേല്‍ശാന്തി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍, ഉന്നത പോലീസ്, റവന്യൂ ഉദ്യോഗസ്ഥരും പദ്ധതിയുടെ ഭാഗമായിരുന്നു.

പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പദ്ധതിയേയും ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയും പ്രശംസിക്കുകയും, ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു. ശബരിമലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ചെറിയതോതില്‍ എങ്കിലും പരിഹാരമായിരുന്ന പദ്ധതി ഇടത് യൂണിയനായ പോലീസ് അസോസിയേഷനിലെ അംഗങ്ങളാണ് എതിര്‍ത്തത്. അതോടെ പുണ്യം പൂങ്കാവനം പദ്ധതി അട്ടിമറിക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പവിത്രം, ശബരിമല പദ്ധതിയുടെ പേരിലാണ് ശുചീകരണ പ്രവര്‍ത്തനം നടന്നത്. പുണ്യം പൂങ്കാവനം പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ ശബരിമല തീര്‍ത്ഥാടന കാലയളവിലെ 50 ശതമാനം മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും. വിശുദ്ധ പമ്പ നേരിടുന്നതും ഗുരുതര വെല്ലുവിളികളാണ്. അഞ്ചു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമല തീര്‍ത്ഥാടനത്തില്‍ പമ്പ,നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളിലായി നിലവിലുള്ള ശൗചാലയങ്ങള്‍ക്ക് അഞ്ചുദിവസത്തെ സംഭരണശേഷിയാണ് കക്കൂസ് ടാങ്കുകള്‍ക്കുള്ളത്, പമ്പ തീരത്തെ അവസ്ഥയും ദയനീയമാണ്. പ്രളയം കരയാക്കി മാറ്റിയ പമ്പയില്‍ പത്തോളം ടോയ്ലറ്റ് കോംപ്ലക്‌സുകള്‍ മാത്രമാണുള്ളത്. പമ്പയെ മലിന മാക്കുന്നതില്‍ തീര്‍ത്ഥാടകര്‍ക്കും മുഖ്യപങ്കാണ് ഉള്ളത്.

2002ല്‍ പമ്പയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പമ്പ ആക്ഷന്‍ പ്ലാന്‍ ഇനിയും ലക്ഷ്യം കണ്ടില്ല . അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കേണ്ട പദ്ധതി ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നു. വികസനം ഊട്ടിയുറപ്പിക്കുന്ന ശബരി റെയില്‍ പദ്ധതിയും പമ്പയെ മാലിന്യമുക്തമാക്കുന്ന പമ്പാ കര്‍മ്മപദ്ധതിയും ഇടത്താവളങ്ങളെ ടൗണ്‍ഷിപ്പുകള്‍ ആക്കി ഉയര്‍ത്തുന്ന വികസന പദ്ധതികളും യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രകൃതിയും, മനുഷ്യനും, മൂര്‍ത്തിയും സമന്വയിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമായി ശബരിമല പരിണമിക്കുമെന്നതാണ് വസ്തുത.

ശബരിമല തീര്‍ത്ഥാടനം ആചാരപരവും പരിസ്ഥിതി സൗഹൃദവും ആയി തീരേണ്ടത് ഇന്നിന്റെ ആവശ്യമാണ്. കോടാനുകോടി അയ്യപ്പഭക്തര്‍ക്ക് സുഖദര്‍ശനം ഒരുക്കാനും, അയ്യപ്പ പുണ്യം അനുഭവിക്കാനും സാഹചര്യം ഒരുക്കേണ്ട ഉത്തരവാദിത്തമാണ് ആതിഥേയര്‍ക്കുള്ളത്.

ശബരിമലയുടെ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണവും അനിവാര്യമാണ്. എരുമേലി,കൂനംകര, നിലയ്‌ക്കല്‍, പമ്പ എന്നീ ഇടത്താവളങ്ങളെ സ്വദേശിദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൗണ്‍ഷിപ്പുകള്‍ ആക്കി ഉയര്‍ത്തുകയാണ് ആദ്യപടിയായി സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. ശബരിമല വിഷന്‍ 2030 എന്ന ലക്ഷ്യത്തിലേക്ക് ഭക്തജനങ്ങളും അയ്യപ്പഭക്ത സംഘടനകളും വ്യാപാരസ്ഥാപനങ്ങളും ഒരേ മനസ്സോടെ മുന്നോട്ടു പോകേണ്ടതും അനിവാര്യമാണ്.

എരുമേലി നിലയ്‌ക്കല്‍ പമ്പ എന്നിവിടങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റുകള്‍ നിര്‍മ്മിക്കുക, സന്നിധാനത്ത് അഴുക്കുചാല്‍ നിര്‍മ്മാണം ശാസ്ത്രീയമായി പൂര്‍ത്തീകരിക്കുക, പമ്പയില്‍ നിന്നും സന്നിധാനം വരെ ഓരോ 100 മീറ്ററിലും വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുക, തീര്‍ത്ഥാടന പാതയില്‍ വിശ്രമകേന്ദ്രങ്ങളും, വിരി വയ്‌ക്കാനുള്ള സ്ഥാനങ്ങളും തയ്യാറാക്കുക. മരക്കൂട്ടം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍, മസാജിങ് കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുക. സ്വാമി അയ്യപ്പന്‍ റോഡില്‍ യൂറിനല്‍, ടോയ്‌ലറ്റ് ബ്ലോക്കുകള്‍ കൂടുതല്‍ സജ്ജമാക്കുക. കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടിയും, ചെന്താമരകൊക്കയില്‍ തടയണ കെട്ടിയും , ശബരിമല മുതല്‍ നിലക്കല്‍ വരെ ഗ്രാവിറ്റിഫ്‌ലോയില്‍ വെള്ളം എത്തിക്കണം.

തിരക്ക് വര്‍ധിക്കുമ്പോള്‍ കുടിവെള്ളം കിട്ടാതെയും ഭക്ഷണം കിട്ടാതെയും ഭക്തര്‍ തളര്‍ന്നു വീഴുന്നത് നിത്യ സംഭവമാണ്. ഭക്തരുടെ ക്യൂവിന് സമാന്തരമായി കണ്‍വെയര്‍ ബെല്‍റ്റി ലൂടെ കുടിവെള്ളം, ഭക്ഷണം എന്നിവ എത്തിക്കാന്‍ സംവിധാനം ഒരുക്കണം. എക്കോ ഫ്രണ്ട്ലി കുപ്പികള്‍ക്ക് ആഗോള ടെന്‍ഡര്‍ വിളിച്ച് കരാര്‍ ഏല്‍പ്പിച്ചാല്‍ കുടിവെള്ള പ്രശ്‌നവും പരിഹരിക്കാം.

മുകളില്‍ സൂചിപ്പിച്ച ആവശ്യങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ വിശുദ്ധിയും, മാലിന്യനിര്‍മാര്‍ജനവും പരിസ്ഥിതി സൗഹൃദവും ഉറപ്പുവരുത്തി ദേശീയ തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയില്‍ ശബരിമല പരി രക്ഷിക്കുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശമാണ്. ശബരിമല തീര്‍ഥാടനം പരിസ്ഥിതി സൗഹൃദമായി തീരുന്നതിലൂടെ നിലനില്‍ക്കുന്ന നിരവധി വിഷയങ്ങള്‍ക്ക് പരിഹാരമാകും. മൂര്‍ത്തിയും ഭക്തരും പരിപാലകരും പ്രകൃതിയുമായി ഒത്തുചേരുന്നതിലൂടെ സന്തുഷ്ടമായ, സംതൃപ്തമായ ഒരു തീര്‍ത്ഥാടന കാലത്തെ നമുക്ക് ഭക്തജന സമൂഹത്തിന് സമ്മാനിക്കാനാവും. അതിനായി ശബരിമല വിഷന്‍ 2030 എന്ന ലക്ഷ്യവുമായി മുന്നേറാം. അത് പ്രാവര്‍ത്തികമാക്കാം.

(ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവാണ് ലേഖകന്‍)

Tags: Sabarimala PilgrimagePavithram Sabarimala Project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു സിനിമാക്കഥ പോലെ 102 ന്റെ നിറവില്‍ അയ്യനെ തൊഴുത് പാറുക്കുട്ടി

Kerala

പതിനെട്ടാം പടി കയറുന്നവർക്ക് പ്രത്യേക ജാഗ്രതാനിർദ്ദേശം; മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം

Kerala

ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം

Kerala

ശബരിമല മുന്നൊരുക്കം തുടങ്ങിയില്ല; ഉണരാതെ ചെങ്ങന്നൂര്‍ ഇടത്താവളം

Kerala

ശബരിമല തീര്‍ഥാടനം: എന്‍ട്രി പോയിന്റുകളില്‍ ബുക്കിംഗ് , അപ്പവും അരവണയും 50 ലക്ഷം പായ്‌ക്ക് ബഫര്‍ സ്റ്റോക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.