ന്യൂഡല്‍ഹി : ഗുരുതരമായ ട്രെയിനപകടങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന് ഇന്ത്യന്‍ റെയില്‍വേ. 2000-2001 ല്‍ 473 ഗുരുതര അപകടങ്ങള്‍ ഉണ്ടായ സ്ഥാനത്ത് 2023-24ല്‍ ഇത് 40 ആയി കുറഞ്ഞെന്ന് പാര്‍ലമെന്റ് സമിതിയെ റെയില്‍വേ അറിയിച്ചു.
ഉയര്‍ന്ന വേഗമുള്ള സുരക്ഷിതമായ എല്‍എച്ച്പി കോച്ചുകള്‍ 4977 എണ്ണമാണ് 2023-24 നിര്‍മ്മിച്ചത്. അണ്ടര്‍ പാത്തുകളും ഓവര്‍ ബ്രിഡ്ജുകളും കൂടുതലായി നിര്‍മിക്കാനായതിനാല്‍ 784 ലെവല്‍ ക്രോസിംഗുകളാണ് കഴിഞ്ഞവര്‍ഷം ഒഴിവാക്കാന്‍ കഴിഞ്ഞത്. 2023-24ല്‍ 5950 കിലോമീറ്റര്‍ ട്രാക്ക് ആധുനികവല്‍ക്കരിച്ചു. മൂടല്‍ മഞ്ഞുള്ള സ്ഥലങ്ങളില്‍ ഗേറ്റുകളും സിഗ്‌നലുകളും സംബന്ധിച്ച് ലോക്കോ പൈലറ്റിന് അറിയിപ്പ് നല്‍കുന്നതിനുള്ള ജിപിഎസ് ഉപകരണങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷയിലും അഗ്‌നി സുരക്ഷ മാര്‍ഗ്ഗങ്ങളിലും പരിശീലനം നല്‍കി വരികയാണ്. ക്രൂവോയിസ് ആന്‍ഡ് വീഡിയോ റെക്കോര്‍ഡിങ് സംവിധാനം ഇപ്പോഴുള്ള മിക്കവാറും ട്രെയിനുകളിലുണ്ടെന്നും സമിതിക്കു മുമ്പാകെ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: