സൗദി: 2645 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗ്രീന്‍കാര്‍ഡ് നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. 56 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇത് .സൗദി അറേബ്യയുടെ ദീര്‍ഘകാല താമസ പദ്ധതിയായ പ്രീമിയം റസിഡന്‍സി (സ്‌പെഷ്യല്‍ ടാലന്റ് ) ആണ് ഇത്രയും പേര്‍ക്ക് അനുവദിക്കുന്നത്.സൗദി ഗ്രീന്‍ കാര്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. വിവിധ മേഖലകളില്‍ അതിവിദഗ്ധരായവരെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് ഇതുവഴി സൗദി ലക്ഷ്യമിടുന്നത്.ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് സൗദിയില്‍ വിസരഹിതമായി താമസിക്കാനുള്ള അര്‍ഹതയുണ്ട് . മാതാപിതാക്കള്‍, ജീവിതപങ്കാളികള്‍, 25 വയസ്സില്‍ താഴെയുള്ള മകള്‍ എന്നിവരെ സ്‌പോണ്‍സര്‍ ചെയ്യുകയും ആകാം. ബന്ധുക്കള്‍ക്ക് വേണ്ടി വിസ സ്‌പോണ്‍സര്‍ ചെയ്യാനും കഴിയും.ജിസിസി പൗരന്മാര്‍ക്കുള്ള ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉപയോഗിക്കാനുള്ള അനുമതിയും ഉണ്ട്.ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രൊഫഷണലിസം പകരാന്‍ ഗ്രീന്‍ ഗാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് കഴിയുമെന്നാണ് സൗദി സര്‍ക്കാര്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക