തിരുവനന്തപുരം: ലോകത്ത് സർക്കാർ ധനസഹായത്തോടെ നടപ്പാക്കുന്ന ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ആയുഷ്മാൻ ഭാരത് എന്ന് രാജീവ് ചന്ദ്രശേഖര്‍. . ആരെയും ഒഴിവാക്കാതെ, എല്ലാ ഇന്ത്യക്കാർക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുകയാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
Ayushman Bharat PM-JAY will now cover ALL citizens over 70 years – this is a big transformation for the elderly who require medical care.
As part of PM @narendramodi ji's vision to deliver a better life to all Indians, Ayushman Bharat is the world’s largest government-funded… pic.twitter.com/KIhXf0GH5z
— Rajeev Chandrasekhar 🇮🇳 (@RajeevRC_X) October 29, 2024
എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് ആയുഷ്മാന്‍ ഭാരതിനെ അഭിനന്ദിച്ച് രാജീവ് ചന്ദ്രശേഖറിന്റെ ഈ പോസ്റ്റ്. “ആരെയും ഒഴിവാക്കാതെ, എല്ലാ ഇന്ത്യക്കാർക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാവുക കൂടിയാണ് ആയുഷ്മാന്‍ ഭാരതിലൂടെ.” – രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
“ആയുഷ്മാൻ ഭാരത് പിഎം-ജെഎവൈ പദ്ധതിയുടെ പരിരക്ഷ ഇനി മുതൽ 70 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും ലഭ്യമാവകുയാണ്. വൈദ്യസഹായം ആവശ്യമുള്ള പ്രായമായവരുടെ ജീവിതത്തിൽ ഈ പദ്ധതി വലിയൊരു മാറ്റമാണ് വരുത്തുക.” – രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: