മുംബൈ: ഫോണില്‍ ഓര്‍ഡര്‍ ചെയ്താല്‍ മിനിറ്റുകള്‍ക്കകം സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് (ദ്രുത വാണിജ്യം ) ബിസിനസിലേക്ക് ടാറ്റയും വരുന്നു. ഈ സേവനം നല്കുന്ന കമ്പനിയ്ക്ക് ടാറ്റ നല്കിയ പേരാണ് ‘ന്യൂ ഫ്ളാഷ്’. ഇതോടെ ഈ രംഗത്തെ ഭീമന്മാരായ സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ എന്നിവയ്ക്ക് വിയര്‍ക്കേണ്ടിവരും. കാരണം ടാറ്റ എന്ന വലിയ ഗ്രൂപ്പിന്റെ സാമ്പത്തികപിന്തുണയോടെയാണ് ന്യൂ ഫ്ളാഷ് എത്തുന്നത്.
ഓര്‍ഡര്‍ ചെയ്ത് 10-30 മിനിറ്റിനുള്ളില്‍ സാധനങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്ന ക്വിക്ക് കൊമേഴ്സ് എന്ന ബിസിനസ് സംരംഭം ഇന്ത്യയില്‍ അതിവേഗം വളരുകയാണ്. ഇതിന് കാരണം സമ്പന്നരായ യുവതലമുറയുടെ മുന്നേറ്റമാണ്. അതിന് ഉദാഹരണമാണ് സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും വളര്‍ച്ച.
പലചരക്ക്, ഇലക്ട്രോണിക്സ്, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ച് അതിവേഗം വീട്ടിലെത്തിക്കാനാണ് ടാറ്റയുടെ ന്യൂ ഫ്ളാഷ് ലക്ഷ്യമിടുന്നത്. ടാറ്റ ന്യൂ ഫ്ളാഷിന്റെ പ്രവര്‍ത്തനം സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തും.
ന്യൂ ഫ്ളാഷിന് വിതരണം ചെയ്യേണ്ട ഉല്പന്നങ്ങള് ടാറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ തന്നെ നല്‍കുമെന്നതാണ് മറ്റൊരു സവിശേഷത. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഗ്രോസറി വിഭാഗമായ ബിഗ് ബാസ്കറ്റാണ് ന്യൂ ഫ്ളാഷിനു വേണ്ട നിത്യോപയോഗ സാധനങ്ങള്‍ കൈമാറുക. ടാറ്റയുടെ കീഴിലുള്ള ഇലക്ട്രോണിക്സ് കമ്പനിയായ ക്രോമ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നല്‍കും. ടാറ്റ ക്ലിക് ഫാഷന്‍ ആണ് ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുക. ക്വിക്ക് കൊമേഴ്സ് വിപണിയുടെ 85 ശതമാനവും ഇപ്പോള്‍ സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ എന്നിവയുടെ നിയന്ത്രണത്തിലാണ്. ഫ്ലിപ് കാര്‍ട്ടിന്റെ മിനിറ്റ്സ്, റിലയന്‍സിന്റെ ജിയോമാര്‍ട്ട് എന്നിവയും ടാറ്റയുടെ ന്യൂ ഫ്ളാഷിനൊപ്പം മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: