ടെല്‍ അവീവ് : മുന്‍ സോവിയറ്റ് യൂണിയന്‍ നല്‍കിയ എസ്-300 എന്ന വ്യോമപ്രതിരോധസംവിധാനത്തില്‍ മൂന്നെണ്ണം ഇസ്രയേല്‍ തകര്‍ത്തു. ആകെ നാല് എസ്-300 മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇറാന് ഉണ്ടായിരുന്നത്. ആധുനികമായ ഭൂതല-വ്യോമ മിസൈല്‍ സംവിധാനമാണ് എസ്-300. എഫ്-35 എന്ന അമേരിക്കന്‍ യുദ്ധവിമാനവും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ സത്വര ബോംബാക്രമണത്തെ ചെറുക്കാന്‍ എസ് 300ന് ആയില്ല എന്ന സോവിയറ്റ് യൂണിയന്റെ വ്യോമപ്രതിരോധസംവിധാനത്തിന്റെ പോരായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഈ സംവിധാനം തകര്‍ന്നതോടെ ഇറാന്‍ അടിമുടി ഭയക്കുകയാണ്. . കാരണം ഇസ്രയേലിന് തകര്‍ക്കാന്‍ പറ്റുന്ന പ്രതിരോധമേ തങ്ങളുടെ കൈവശമുള്ളൂ എന്ന തിരിച്ചറിവ് ഇറാന് ഉണ്ടായിരിക്കുകയാണ്.
പുതിയതായി ഇറാന് ചിന്തിക്കാന്‍ സാധിക്കുക എസ്-400 എന്ന റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനമാണ്. ഉക്രൈനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യയ്‌ക്ക് പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം ഇറാന് നല്‍കുക സാധ്യമല്ല.
പ്രതിരോധത്തില്‍ മൂന്നിരട്ടി തുക അനുവദിച്ച് ഇറാന്‍
ഇസ്രയേലുമായുള്ള യുദ്ധസാഹചര്യം മൂര്‍ച്ഛിച്ച് നില്‍ക്കുന്ന അവസരത്തില്‍, പ്രതിരോധത്തിനുള്ള തുക മൂന്നിരട്ടിയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. 200 ശതമാനത്തോളം കൂടുതല്‍ തുക ആധുനികമായ ആയുധങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കും. ഇറാന്‍ വക്താവ് ഫത്തേമെ മൊഹാജെറാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇസ്രയേലിനെ വിമര്‍ശിച്ചു, ആയത്തൊള്ള ഖമനേയിയുടെ സമൂഹമാധ്യമപേജ് റദ്ദാക്കി
ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയിയുടെ ഹീബ്രു ഭാഷയിലുള്ള സമൂഹമാധ്യമപേജ് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് സസ്പെന്‍റ് ചെയ്തു. ഇസ്രയേലിനെ വിമര്‍ശിച്ച് പോസ്റ്റിട്ടതാണ് ആയത്തൊള്ള ഖമനേയിയുടെ സമൂഹമാധ്യമപേജ് റദ്ദാക്കാന്‍ കാരണമെന്ന് അറിയുന്നു. ഇറാനെതിരെ ബോംബാക്രമണം നടത്തിയതിന് ഇസ്രയേലിനെ കടുത്ത ഭാഷയില്‍ എക്സില്‍ ആയത്തൊള്ള ഖമനേയ് വിമര്‍ശിച്ചിരുന്നു. “സയനിസ്റ്റ് ഭരണം ഒരു തെറ്റ് ചെയ്തു” എന്നായിരുന്നു ആയത്തൊള്ള ഖമനേയ് എക്സില്‍ കുറിച്ചത്. ഇതോടെയാണ് എക്സ് അദ്ദേഹത്തിന്റെ പേജ് സസ്പെന്‍റ് ചെയ്തതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: