Kerala

അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച; മലപ്പുറത്ത് 42 പവന്‍ സ്വര്‍ണവും 10,000 രൂപയും ക്യാമറയും മോഷ്ടിച്ചു

Published by

മലപ്പുറം: പൂക്കോട്ടുംപാടത്ത് അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. 42 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും ഇവിടെ നിന്നും കവര്‍ന്നു. മഞ്ചപുള്ളി കുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അടുക്കള വാതില്‍ കമ്പിപാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മുറിയിലെ മേശ തകര്‍ത്താണ് സ്വര്‍ണ്ണം മോഷ്ടിച്ചത്. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ വീട്ടില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തു. നാല് മാസം മുന്‍പ് വഴിക്കടവും സമാന രീതിയില്‍ വീട്ടില്‍ മോഷണം നടന്നിരുന്നു. അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന പ്രതികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: theft