കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അസിസ്റ്റന്റ് ലക്ചറര്‍, ടീച്ചിംഗ് അസോസിയേറ്റ് സ്ഥാനങ്ങൡലെ നിയമനത്തിനുള്ള അര്‍ഹതാ പരീക്ഷയായ നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോള്‍ അപേക്ഷിക്കാം.
പ്ലസ്ടു കഴിഞ്ഞ്, ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷന്‍/ഹോട്ടല്‍ മാനേജ്മെന്റ്/കളിനറി ആര്‍ട്സില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള, ഫുള്‍ടൈം (ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ്-ഒ.ഡി.എല്‍. മോഡ് അനുവദനീയമല്ല), ബാച്ച്‌ലര്‍ ബിരുദവും ബിരുദത്തിനുശേഷമുള്ള രണ്ടുവര്‍ഷത്തെ ഹോസ്പിറ്റാലിറ്റി വ്യവസായ പ്രവൃത്തിപരിചയവും. കോഴ്‌സിന്റെ ഭാഗമായുള്ള ആറ് മാസ ഇന്‍ഡസ്ട്രി ട്രെയിനിംഗ്, പ്രവൃത്തി പരിചയമായി കണക്കാക്കുന്നല്ല.
ഹോസ്പിറ്റാലിറ്റി/ടൂറിസം പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം അല്ലെങ്കില്‍ എം.ബി.എ.യും ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്/ ഹോട്ടല്‍ മാനേജ്‌മെന്റ്/ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷന്‍/കളിനറി ആര്‍ട്സ്/കളിനറി സയന്‍സില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള, ഫുള്‍ടൈം ബാച്ച്‌ലര്‍ ബിരുദം/ ഫുള്‍ ടൈം ത്രിവത്സര ഡിപ്ലോമ (പന്ത്രണ്ടാംക്ലാസ് ജയിച്ചശേഷം ഉള്ളത്, ഒ.ഡി.എല്‍. മോഡ് അനുവദനീയമല്ല) ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 31.12.2024-ന് ടീച്ചിംഗ് അസോസിയേറ്റിന് 30 വയസും അസിസ്റ്റന്റ് ലക്ചറര്‍ക്ക് 35 വയസുമാണ്.
നവംബര്‍ 17-ന് രണ്ട് മണിക്കൂര്‍ വീതമുള്ള രണ്ട് സെഷനുകളിലായി കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് നടത്തും.
പരീക്ഷയ്‌ക്ക് ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉള്ള മൂന്നു പേപ്പറുകള്‍ ഉണ്ടാകും. പേപ്പര്‍ I, പേപ്പര്‍ II എന്നിവ രാവിലെ
10 മുതല്‍ ഉച്ചയ്‌ക്കു 12 വരെയും പേപ്പര്‍ III, ഉച്ചയ്‌ക്ക് രണ്ട് മുതല്‍ നാല് വരെയും നടത്തും. പേപ്പര്‍ I, II എന്നിവയില്‍ 50 വീതവും പേപ്പര്‍ lII ല്‍ 100-ഉം ചോദ്യങ്ങള്‍ ഉണ്ടാകും. പരീക്ഷയുടെ വിശദമായ ഘടന ബ്രോഷറില്‍ ലഭിക്കും. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: