പാലക്കാട്: സിമിയുടെ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കുകയും മത തീവ്രവാദിയായ മദനിയോടൊപ്പം വേദി പങ്കിടുകയും ചെയ്ത പിണറായി വിജയനും അതിന് പിന്തുണ നല്കുന്ന യുഡിഎഫിനും മതേതരത്വത്തെപ്പറ്റി സംസാരിക്കാന്‍ എന്താണവകാശമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ പോലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിയാത്ത ഗതികേടിലാണ് സിപിഎം. സീറ്റ് കിട്ടാതെ രായ്‌ക്കുരാമാനം പാര്‍ട്ടി മാറിയ കോണ്‍ഗ്രസുകാരനെയാണ് ഒടുവില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.
കോണ്‍ഗ്രസുകാരും ബിജെപിയും തമ്മിലുള്ള മത്സരമാണ് പാലക്കാട് നടക്കുന്നത്. മുന്നണികളുടെ വ്യാജ മതേതരത്വത്തിന്റെ പൊയ്മുഖം ഈ തെരഞ്ഞെടുപ്പോടെ അഴിഞ്ഞുവീഴും. ലീഗിന് അഞ്ചാമത് മന്ത്രിസ്ഥാനം തളികയില്‍ വച്ചുനല്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഭീകരരെയും മതമൗലികവാദികളെയും താലോലിക്കുന്ന മുന്നണികള്‍ക്കെതിരെ ജനവികാരം ഉയര്‍ന്നുകഴിഞ്ഞു. പിണറായി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. നിയമസഭയ്‌ക്കകത്ത് ഇരുകൂട്ടരും ഒന്നാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മാറ്റത്തിന്റെ ശംഖൊലിയാണ് പാലക്കാട് മുഴങ്ങുകയെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക