World

യുക്രെയ്ൻ -റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള കരുത്ത് ഇന്ന് ലോകത്ത് നരേന്ദ്രമോദിക്ക് മാത്രമേ ഉള്ളൂ ; യുക്രെയ്ൻ പ്രസിഡൻ്റ് സെലെൻസ്കി

Published by

ന്യൂഡൽഹി ; യുക്രെയ്ൻ -റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള കരുത്ത് ഇന്ന് ലോകത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ ഉള്ളൂവെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി . ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

‘ ഈ സമാധാന ചർച്ചകളിൽ ഇന്ത്യയുടെ ഇടപെടൽ വളരെ പ്രധാനമാണ്. പ്രത്യേകിച്ചും, ഈ സമാധാന ചർച്ച ഇന്ത്യയിൽ തന്നെ നടത്തണം . കാരണം മോദിയുടെ സന്ദർശനത്തിന് ശേഷം സംഘർഷം കുറഞ്ഞു.യുദ്ധം നമ്മുടെ നാട്ടിലാണ്. ഞങ്ങൾക്ക് ഒരു വേദിയുണ്ട്, അതാണ് സമാധാന ഉച്ചകോടി. പക്ഷെ റഷ്യയുമായുള്ള ചർച്ചയ്‌ക്ക് പ്രധാനമന്ത്രി മോദി വേദിയൊരുക്കണം. അദ്ദേഹത്തിന് മാത്രമേ അത് ചെയ്യാൻ കഴിയൂ . സമാധാന ചർച്ചകളുടെ രൂപരേഖ യുക്രെയ്‌നിന്റെ ചട്ടക്കൂടുമായി പൊരുത്തപ്പെടണം .‘ എന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക