Career

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്ററില്‍ പ്ലേസ്‌മെന്റ് ഡ്രൈവ്

Published by

തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്റര്‍ നവംബര്‍ 2 ന് രാവിലെ 10 മുതല്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്എസ്എല്‍സി / പ്ലസ്ടു / ഡിഗ്രിയും അതിനു മുകളില്‍ യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 1 ഉച്ചയ്‌ക്ക് 1 മണിക്ക് മുന്‍പായി http://tinyurl.com/ycbhvzt3 ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: www.facebook.com/MCCTVM, 0471 2304577.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by