Kerala

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, ചില ആചാരങ്ങള്‍ ദേവസ്വങ്ങള്‍ ചുരുക്കി നടത്തി

Published by

തിരുവനന്തപുരം: തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പൂരം കലങ്ങി എന്നല്ല കലക്കാന്‍ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാടെന്നും പറഞ്ഞു. വെടിക്കെട്ട് മാത്രമാണ് വൈകിയെതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദികരണകുറിപ്പിറക്കി.

പൂരം പാടെ കലങ്ങിപ്പോയെന്നത് അതിശയോക്തികരമായ പ്രചാരണമാണെന്നും മുഖ്യമന്ത്രിയുടെ കുറിപ്പില്‍ പറയുന്നു. ഇക്കാര്യത്തില്‍ പതിവ് പോലെ സംഘപരിവാറിനെയും കുറ്റപ്പെടുത്തുന്നുണ്ട്. പൂരാഘോഷത്തിലെ ഇടപെടലുകള്‍ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ കുറ്റം ചെയ്‌തെങ്കില്‍ ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഒടുവിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വെടിക്കെട്ടുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നതെന്നും സുരക്ഷാ ക്രമീകരണങ്ങളോട് ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. ആളുകളെ ഒഴിപ്പിക്കുന്നതില്‍ തടസവാദങ്ങളുണ്ടായി. ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്നത് പോലെ നടപടികളുമുണ്ടായി. വെടിക്കെട്ട് വൈകി നടത്തേണ്ടി വന്നു.

ചില ആചാരങ്ങള്‍ ദേവസ്വങ്ങള്‍ ചുരുക്കി നടത്തിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.പൂരം കലക്കിയെന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനാണ് പ്രതിപക്ഷത്തിന്റെ കുടില നീക്കമെന്നും മുഖ്യമന്ത്രി വിമര്‍ശിക്കുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക