ടെല്‍ അവീവ് : ഇസ്രയേല്‍ ഇറാനെ തൊട്ടാല്‍ 57 മുസ്ലിം രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ ആഞ്ഞടിക്കുമെന്ന ധാരാണ വെറും ഭോഷത്തമാണെന്ന് തെളിഞ്ഞു. ഒരൊറ്റ മുസ്ലിം രാഷ്ട്രം പോലും ഇറാനെ രക്ഷിയ്ക്കാന്‍ രംഗത്തില്ലെന്ന് മാത്രമല്ല, മിക്ക രാജ്യങ്ങളും ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനെ ആക്രമിച്ച ഇറാന്റെ നടപടിയെ വിമര്‍ശിക്കുകയുമാണ്. എന്തിന് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 26 ശനിയാഴ്ച ഇറാനുമേല്‍ ആക്രമണം നടത്താന്‍ വ്യോമപാത തുറന്നുകൊടുത്തത് തന്നെ ഒരു മുസ്ലിം രാഷ്‌ട്രമാണ്.
ആയത്തൊള്ള ഖമനേയ് എന്ന ഇറാന്റെ ആത്മീയ നേതാവ് കൂടുതല്‍ ദുര്‍ബലനാവുകയാണ് . അദ്ദേഹം അനുയായികളുമായി ആശയവിനിമയം നടത്തുന്ന സമൂഹമാധ്യമപേജ് പിന്‍വലിച്ചു. എക്സില്‍ ഹീബ്രു ഭാഷയിലുള്ള പേജാണ് പിന്‍വലിച്ചത്. ഇസ്രയേല്‍ ആക്രമണത്തിനെ തിരിച്ചടിക്കാനുള്ള യുദ്ധവീര്യം പ്രകടിപ്പിക്കാന്‍ പോലും ആയത്തൊള്ള ഖമനേയ്‌ക്ക് ആയില്ല. അതുകൊണ്ട് കൂടിയാകാം എക്സിലെ പേജ് പിന്‍വലിച്ചത്. ഇറാന്റെ ആത്മവീര്യം പാടെ തല്ലിക്കെടുത്തുന്നതായിരുന്നു ഇസ്രയേല്‍ നടത്തിയ ആക്രമണം. ഇസ്രയേലിനെതിരെ ഇറാന്‍ തൊടുക്കാന്‍ സാധ്യതയുള്ള മുഴുവന്‍ മിസൈലുകളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു.
ഇസ്രയേലിന്റെ ആക്രമണത്തിന് ശേഷമാണ് ആയത്തൊള്ള ഖമനേയുടെ അസുഖം മൂര്‍ച്ഛിച്ചത്. ആയത്തൊള്ളഖമനേയ്‌ക്ക് ശേഷം ആരാണ് ഇറാന്റെ ആത്മീയ നേതാവാകുക എന്ന തലത്തില്‍ വരെ എത്തിനില്‍ക്കുകയാണ് ചര്‍ച്ചകള്‍. കാരണം അത്രത്തോളം ആയത്തൊള്ള ഖമനേയ്‌ക്കെതിരെ തരംഗം ആഞ്ഞടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക