India

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നാമനിർദേശ പത്രിക സമർപ്പിച്ചു ; ഉപമുഖ്യമന്ത്രി അജിത് പവാർ ബാരാമതി നിയമസഭാ സീറ്റിൽ മത്സരിക്കും

മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

താനെ : മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഏകനാഥ് ഷിൻഡെ തിങ്കളാഴ്ച താനെ ജില്ലയിലെ കോപ്രി-പച്ച്പഖാഡി നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ചയാണ്.

തിങ്കളാഴ്ച രാവിലെ ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ബാരാമതി നിയമസഭാ സീറ്റിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. 288 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20-ന് നടക്കും. നവംബർ 23ന് വോട്ടെണ്ണും.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റും ശിവസേന 56 സീറ്റും കോൺഗ്രസ് 44 സീറ്റുമാണ് നേടിയത്. അതേ സമയം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം മിന്നുന്ന വിജയം നേടുവെന്ന് ഷിൻഡെ സഖ്യത്തിന്റെ സംയുക്ത യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

Recent Posts