Kerala

എറണാകുളത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്‌ക്ക് പോയ ബസ് അപകത്തില്‍പ്പെട്ടു

Published by

എറണാകുളം: ഞാറക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്ന് വിനോദയാത്രയ്‌ക്ക് പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ടു. കൊടേക്കനാലിലേക്ക് പോകവെയാണ് സംഭവം. അപകടത്തില്‍ ആറു വിദ്യാര്‍ഥികള്‍ക്കും അധ്യാപകനും ഒരു ബസ് ജീവനക്കാരനും പരിക്കേറ്റതായാണ് വിവരം.

ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം നടന്നത്. ഞാറക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചയോടെ ചെറായിയില്‍ വച്ച് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരുടെയും പരിക്ക് ഗുരുതരമല്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by