പയ്യന്നൂർ: രാമന്തളി കുരിശുമുക്കിൽ തൊഴിലുറപ്പ് തൊഴിലിന് പോവുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി 2 സ്ത്രീകൾ മരിച്ചു. യശോദ (68) ശോഭ (46) എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ലേഖ എന്നയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ അഞ്ചാം വാർഡിലെ 20 പേർ തൊഴിൽ സ്ഥലത്തേക്കു നടന്നു പോവുകയായിരുന്നു. ഇതിനിടയിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. കു റേ പേർ തൊഴിൽ സ്ഥലത്ത് എത്തിയതിനാൽ അവർ രക്ഷപ്പെടുകയാണുണ്ടായത്. പിന്നിലുണ്ടായവരുടെ ഇടയിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക