India

നികുതി വരുമാനം കൂടി; നികുതിയടയ്‌ക്കുന്നവര്‍ 8.62 കോടി

Published by

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നികുതി ലഘൂകരണ നടപടികള്‍ ആദായനികുതി റിട്ടേണ്‍ ഫയലിങ്ങുകള്‍ വര്‍ദ്ധിപ്പിച്ചതായി പഠന റിപ്പോര്‍ട്ട്. നേരിട്ടുള്ള നികുതി സംഭാവനകള്‍ മൊത്തം നികുതി വരുമാനത്തിന്റെ 56.7 ശതമാനമായി ഉയര്‍ന്നു. വ്യക്തിഗത ആദായനികുതി ശേഖരണം കോര്‍പ്പറേറ്റ് ആദായനികുതിയെ മറികടന്നു. നികുതി അടയക്കുന്ന അഞ്ചു ലക്ഷം വരെ വരുമാനമുള്ളവരുടെ എണ്ണത്തില്‍ 74.2 ശതമാനം വര്‍ധന. നേരിട്ടുള്ള നികുതി-ജിഡിപി അനുപാതം 6.64 ശതമാനമായി ഉയര്‍ന്നു

പ്രത്യക്ഷ നികുതി 1.86 ശതമാനമായി ഉയര്‍ന്നു. നികുതി പിരിവിന്റെ ചെലവ് 0.44 ശതമാനമായി കുറഞ്ഞു. സമര്‍പ്പിച്ച ആദായനികുതി റിട്ടേണ്‍ ഫയലിങ്ങുകള്‍ 7.3 കോടിയില്‍ നിന്ന് 8.6 കോടിയായി ഉയര്‍ന്നു. 6.89 കോടി (79%) പേര്‍ കൃത്യസമയത്ത് ഫയല്‍ ചെയ്തു. പത്തു വര്‍ഷത്തിനിടെ, നികുതിദായകരുടെ എണ്ണം 2024-ല്‍ 2.3 മടങ്ങ് വര്‍ധിച്ച് 8.62 കോടിയായി. കോടീശ്വര നികുതിദായകരുടെ എണ്ണം 2014 നെ അപേക്ഷിച്ച് 2024 ല്‍ അഞ്ചിരട്ടി വര്‍ധിച്ച് 2.2 ലക്ഷമായി. കണക്കുകള്‍ സൂചിപ്പിക്കുന്നത്, എല്ലാ വ്യക്തിഗത നികുതിദായകരുടെയും ഏകദേശം 15% സ്ത്രീ നികുതി ഫയല്‍ ചെയ്യുന്നവരാണെന്നാണ്.

മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവയാണ് ആദായനികുതി റിട്ടേണ്‍ ഫയലിങ്ങിന്റെ ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. മൊത്തം റിട്ടേണുകളുടെ 48 ശതമാനം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ആദായനികുതി ഫയലിങ് വിഹിതം വര്‍ധിപ്പിക്കുന്നതില്‍ ഉത്തര്‍പ്രദേശ് ബിഹാര്‍, ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ മുന്നിലാണ്.

വ്യക്തിഗത വരുമാന അസമത്വം കുറയുന്നതായാണ് എസ്ബിഐ നടത്തിയ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നികുതി അടച്ചവരില്‍ 43.6% നാലു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരാണ്. 15.1% പേര്‍ 4-5 ലക്ഷം ഗ്രൂപ്പിലുള്ളവരും 18.7% 5-10 ലക്ഷത്തിലും 6.7% 10-20 ലക്ഷത്തിലും 5.8% 20-50 ലക്ഷത്തിലുംപെടുന്നു. 1.8% പേരാണ് 50 ലക്ഷം-ഒരു കോടി ഗ്രൂപ്പിലുള്ളത്. മൊത്തത്തില്‍ ഏറ്റവും താഴ്ന്ന ഗ്രൂപ്പില്‍ നിന്നുള്ള മൊത്തവരുമാനത്തിന്റെ 26.1% വര്‍ദ്ധിച്ചു,

ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വേ അനുസരിച്ച്, സ്ത്രീ തൊഴില്‍ പങ്കാളിത്തം 2017-18 ല്‍ 23.3% ല്‍ നിന്ന് 2023-24 ല്‍ 41.7% ആയി ഉയര്‍ന്നു, 18.4% വര്‍ദ്ധനവ്. സ്ത്രീ പങ്കാളിത്തത്തില്‍ ഏറ്റവുമധികം വര്‍ധനയുണ്ടായത് ഝാര്‍ഖണ്ഡിലും ഒഡീഷ, ഉത്തരാഖണ്ഡ്, ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലുമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക