Sports

ദേശിയ വനം കായികമേള: ജയകുമാര്‍ വ്യക്തിഗത ചാമ്പ്യന്‍

Published by

കോതമംഗലം: ദേശിയ വനം കായികമേളയില്‍ പി.ആര്‍. ജയകുമാര്‍ വ്യക്തിഗത ചാമ്പ്യന്‍. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന മേളയില്‍ അഞ്ച് സ്വര്‍ണമെഡലുകള്‍ നേടിയാണ് കോതമംഗലം കുത്തുകുഴി വലിയകല്ല് സ്വദേശിയും പെരുമ്പാവൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുമായ പി.ആര്‍. ജയകുമാര്‍ ചാമ്പ്യനായത്.

കേരളത്തെ പ്രതിനിധീകരിച്ച ്‌സീനിയര്‍ വെറ്ററന്‍ വിഭാഗത്തില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 110 മീറ്റര്‍ ഹര്‍ഡില്‍സ്, റിലേ ഇനങ്ങളിലാണ് മെഡല്‍ നേട്ടം. കവളങ്ങാട് സെന്റ് ജോണ്‍സ് എച്ച്.എസ്.എസ് സൈക്കോളജി അധ്യാപിക ദീപ്തി എം. രവിയാണ് ഭാര്യ. വിദ്യാര്‍ഥികളായ രേണുക, ജയ് നാരായണന്‍ എന്നിവര്‍ മക്കളാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക