ടെഹ്റാന്‍ : ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ് തളരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്റെ ആക്രമണം ഭയന്ന് ഒളിവുകേന്ദ്രത്തില്‍ പാര്‍ക്കുന്ന അദ്ദേഹത്തെ രോഗബാധ അലട്ടുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ഒക്ടോബര്‍ ഒന്നിന് ഇസ്രയേലില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയ ഇറാനെ ഒക്ടോബര്‍ 26 ശനിയാഴ്ച ഇസ്രയേല്‍ തിരിച്ചാക്രമിച്ചിരുന്നു. വളരെ കരുതലോടെ, ഏറെ വിശകലനങ്ങള്‍ക്ക് ശേഷമാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഇറാനില്‍ ബോംബാക്രമണം നടത്തിയത്. ഇസ്രയേലിനെതിരെ ഇറാനില്‍ നിന്നും ബാലിസ്റ്റിക് മിസൈലുകള്‍ ഭാവിയിലെ തൊടുക്കാന്‍ സാധ്യതയുള്ള ഇറാനിലെ കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ലക്ഷ്യം വെച്ചത്. ഈ കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഇന്ധനം നല്‍കുന്ന കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാന്റെ മിസൈല്‍ നിര്‍മ്മാണ യൂണിറ്റും തകര്‍ന്നു. ആകെ ഇറാനിലെ 20 കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ ശനിയാഴ്ച തകര്‍ത്തത്.
തിരിച്ചടിക്കുമെന്ന് പറയാന്‍ ധൈര്യമില്ലാതെ ആയത്തൊള്ള ഖമനേയ്
ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ആയത്തൊള്ള ഖമനേയ് നടത്തിയ പ്രസംഗം ഒരു തളര്‍ന്ന നേതാവിന്റെ പ്രസംഗം പോലെയായിരുന്നു. ഇത്രയും വലിയ ആക്രമണം നടത്തിയിട്ടും ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് പറയാന്‍ ഇക്കുറി ആയത്തൊള്ള ഖമനേയ് ധൈര്യപ്പെട്ടില്ല.
നേരത്തെ ലെബനനില്‍ ഇറാന്‍ പിന്തുണ നല്‍കുന്ന ഹെസ്ബുള്ള തീവ്രവാദ കേന്ദ്രങ്ങളെ ഇസ്രയേല്‍ ആക്രമിച്ചപ്പോള്‍ വെല്ലുവിളിയോടെ രംഗത്ത് വന്ന വ്യക്തിയായിരുന്നു ആയത്തൊള്ള ഖമനേയ്. പക്ഷെ ഇക്കുറി ഇറാന്റെ ആണവകേന്ദ്രങ്ങളെയും മിസൈല്‍ ആക്രമണസംവിധാനങ്ങളെയും ഇസ്രയേല്‍ തകര്‍ത്തതോടെ തളര്‍ന്നിരിക്കുകയാണ് ഇസ്രയേല്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ്. 1989 മുതല്‍ ഇറാന്റെ ആത്മീയ നേതാവായി ഇന്നും തുടരുന്ന വ്യക്തിയാണ് ആയത്തൊള്ള ഖമനേയ് എങ്കിലും, അദ്ദേഹത്തിന്റെ പിന്‍ഗാമി ആരായിരിക്കണം എന്നത് സംബന്ധിച്ച് ഇറാനില്‍ തര്‍ക്കം ആരംഭിച്ചതായും പറയുന്നു. ഇതും ആയത്തൊള്ള ഖമനേയിയെ മാനസികമായി തളര്‍ത്തിയിരിക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: