World

ജലന്ധര്‍ സ്വദേശിനി റേച്ചല്‍ ഗുപ്ത മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍, ഇന്ത്യക്കാരി കിരീടം ചൂടുന്നത് ഇതാദ്യം

Published by

ന്യൂഡല്‍ഹി: ബാങ്കോക്കില്‍ നടന്ന മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍  റേച്ചല്‍ ഗുപ്ത കിരീടം ചൂടി. ആദ്യമായാണ് ഒരു ഇന്ത്യക്കാരി വിജയിയാവുന്നത്. 68 രാജ്യങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. ഫിലിപ്പീന്‍സിലെ സിജെ ഒപിയാസ ഒന്നാം റണ്ണറപ്പായി. 20കാരിയായ റേച്ചല്‍ ഗുപ്ത പഞ്ചാബിലെ ജലന്തര്‍ സ്വദേശിനിയാണ്. മോഡലും നടിയും സംരംഭകയുമാണ് .
‘ഇന്നത്തെ ഏറ്റവും നിര്‍ണായകമായ പ്രശ്‌നം അമിത ജനസംഖ്യയും പരിമിതമായ വിഭവങ്ങളും മൂലമുള്ള ദാരിദ്ര്യമാണ്. ആഗോളതലത്തില്‍ ജനന നിയന്ത്രണ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ എല്ലാവര്‍ക്കും വിഭവങ്ങള്‍ പര്യാപ്തമാണെന്ന് ഉറപ്പാക്കാന്‍ ലോക നേതാക്കള്‍ തയ്യാറാകണമെന്ന് ചോദ്യോത്തര റൗണ്ടില്‍, റേച്ചല്‍ ഗുപ്ത പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by