വാരണസി : ഉത്തർപ്രദേശിലെ വാരണസിയിലെ സമ്പൂർണാനന്ദ സംസ്‌കൃത സർവകലാശാലയിൽ സംസ്‌കൃത സ്‌കോളർഷിപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ സംസ്‌കൃത സ്‌കൂളുകളിലെയും കോളേജുകളിലെയും സർവ്വകലാശാലകളിലെയും എല്ലാ വിദ്യാർത്ഥികൾക്കുമായിട്ടാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്ത ആദിത്യനാഥ് എല്ലാ പ്രൊഫസർമാരെയും പ്രിൻസിപ്പൽമാരെയും വിദ്യാർത്ഥികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ദീപാവലിയുടെ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് സ്‌കോളർഷിപ്പ് പദ്ധതി ആരംഭിച്ചതിന് എല്ലാവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഈ പദ്ധതി രാജ്യത്തിന്റെ ഭാഷയ്‌ക്കും സംസ്കാരത്തിനും വളരെ പ്രധാനമാണ്. ഭാഷയെ ആഘോഷിക്കാനുള്ള ജനങ്ങളുടെ ത്വരയാണ് നമ്മൾ ഇവിടെ കണ്ട ഏകീകൃതയെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഒരാൾക്ക് സംസ്‌കൃതം മനസ്സിലാക്കണമെങ്കിൽ അതിന്റെ സത്തയിൽ മുഴുകണം. സംസ്‌കൃതം എല്ലായ്‌പ്പോഴും അജ്ഞാതമായ ഭാഷയാണെന്നും എന്നാൽ ആളുകൾ ഇപ്പോഴും അത് പിന്തുടരുന്ന പാരമ്പര്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ സംസ്‌കൃത ഭാഷ പഠിക്കുകയും ആ സംസ്‌കാരത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്യുന്ന 1.5 ലക്ഷം വിദ്യാർത്ഥികളാണ് ഉത്തർപ്രദേശിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ട്. ഈ സാഹചര്യത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും പദ്ധതി ലഭ്യമാക്കാൻ എല്ലാ സ്ഥാപനങ്ങളും കഠിനമായി പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് രാജ്യം സംസ്‌കൃതത്തോടും രാജ്യത്തിന്റെ സംസ്‌കാരത്തോടും കൂടുതൽ അർപ്പണബോധമുള്ളവരായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: