ന്യൂദൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാർ വിഭാഗം) മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിനുള്ള തങ്ങളുടെ മൂന്നാം സ്ഥാനാർഥി പട്ടിക ഞായറാഴ്ച പുറത്തിറക്കി. നേരത്തെ ഒക്‌ടോബർ 25ന് എൻസിപി തെരഞ്ഞെടുപ്പിനുള്ള രണ്ടാം പട്ടിക പ്രഖ്യാപിച്ചിരുന്നു.
പുറത്തുവിട്ട പട്ടിക പ്രകാരം ഗെവ്‌റായി മണ്ഡലത്തിൽ നിന്നുള്ള വിജയ്‌സിംഗ് പണ്ഡിറ്റ്, ഫാൽട്ടനിൽ നിന്നുള്ള സച്ചിൻ സുധാകർ പാട്ടീൽ, നിഫാദിൽ നിന്നുള്ള ദിലീപ്കാക്ക ബങ്കർ, പാർനർ മണ്ഡലത്തിൽ നിന്നുള്ള കാശിനാഥ് ദാന്റെ എന്നിവരാണ് പുതിയ സ്ഥാനാർത്ഥികൾ.
അതേ സമയം എൻസിപി നേതാവ് നവാബ് മാലിക്കിന്റെ മകൾ സന മാലിക് അനുശക്തി നഗർ മണ്ഡലത്തിൽ മത്സരിക്കും എന്നത് ശ്രദ്ധേയമാണ്. നേരത്തെ എൻസിപിയിൽ ചേർന്ന സീഷൻ സിദ്ദിഖിയും ബാന്ദ്ര ഈസ്റ്റിൽ നിന്ന് മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
288 മണ്ഡലങ്ങളിലേക്കുള്ള മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും. നവംബർ 23ന് വോട്ടെണ്ണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക