കാല് നൂറ്റാണ്ടിലേറെക്കാലം സിനിമയുടെ ഓരം ചേര്‍ന്ന് നടന്ന ഒരാളുടെ മലയാള സിനിമ ഓര്മക്കുറിപ്പുകള്ക്ക് ശരാശരി വായനക്കാരനില്‍ എന്തു പ്രസക്തിയെന്ന സന്ദേഹത്തിന് കൃത്യമായ ഉത്തരം നല്കുന്ന ലഘുഗ്രന്ഥമാണ് ‘ നമസ്കാരം ദിനേശാണ് പി.ആര്.ഒ’.
ഇഷ്ട രചയിതാക്കളുടെ കൃതികളാല്‍ സമൃദ്ധമായ പുസ്തകശാലയിലെ ബുക് ഷെല്‍ഫില്‍ വ്യതിരിക്തമായ ടൈറ്റിലും കവര്‍ ഡിസൈനിങ്ങും ‘ഒരു സിനിമ പി.ആര്.ഒ.യുടെ മനസ്സില്‍ പതിഞ്ഞത്…’ എന്ന ടാഗ് ലൈനും കണ്ണില്‍പ്പെടുന്ന ഏതൊരു വായനക്കാരനും, തിരശ്ശീലയിലെ ടൈറ്റില്‍ കാര്‍ഡ് മിന്നി മറയുന്നതിനിടെ വായിച്ച പി.ആര്.ഒ എ.എസ്. ദിനേശ് എന്ന പേരുകാരന്റെ ബുക്കെടുത്ത് തുറന്നു നോക്കാതെ മുന്നോട്ട് നീങ്ങാനാവില്ല.
മലയാളത്തിലെ സിനിമപ്പേരുകള് തന്റെ ഓര്‍മക്കുറിപ്പുകളുടെ അധ്യായങ്ങള്‍ക്ക് തലക്കെട്ടുകളാക്കുകയും ഓരോന്നിന്റെയും അന്ത്യത്തില്‍ ചിന്തോദ്ദീപങ്ങളായ ഉദ്ദരണികളും ചേര്‍ത്തു കൊണ്ട് വ്യത്യസ്ത രചനാ ശൈലിയാണ് അനുവര്‍ത്തിച്ചിരിക്കുന്നത്. കാവ്യാത്മകവും ലളിതവുമായ ഭാഷാ പ്രയോഗം ഏതൊരു വായനക്കാരനെയും ഒറ്റയിരിപ്പില്‍ പുസ്തകം വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. മാതൃഭാഷയായ കൊങ്കണിയോടൊപ്പം മലയാള ഭാഷയെയും ചേര്‍ത്തുപിടിച്ച എ.എസ്. ദിനേശ് മലയാള രചനയില്‍ നേടിയ കൈയടക്കം അനുഭവിച്ചറിയാനും സാധിക്കും.
വിനയത്തോടെയുള്ള ഫോണ്‍ വിളിയിലെ സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വാചകമെടുത്ത് ഓര്‍മക്കുറിപ്പു പുസ്തകത്തിന്റെ തലക്കെട്ടാക്കിയ എ.എസ്. ദിനേശ് ഘനഗംഭീരമായ തന്റെ ആത്മദര്‍ശനങ്ങളുടെ പിആര്‍ വര്‍ക്ക് നിര്‍വഹിച്ചിരിക്കുകയാണ് ‘നമസ്കാരം ദിനേശാണ് പി.ആര്.ഒ ‘ പുസ്തകത്തിലൂടെ. രണ്ടര പതിറ്റാണ്ട് പിന്നിട്ട സിനിമാനുഭവങ്ങളില്നിന്ന് ഉരുവംകൊണ്ട അനുകരണീയമായ ആശയങ്ങളുടെ പിആര്‍ഒ ആയി എ.എസ്. ദിനേശ് പരിവര്‍ത്തനപ്പെടുന്നത് വായനക്കാര്‍ വിസ്മയത്തോടെ തിരിച്ചറിയുന്നു.
‘സുകൃതം’ എന്ന ആദ്യ അധ്യായത്തില്‍ത്തന്നെ വായനക്കാരന്റെ എല്ലാ മുന്‍ധാരണകളെയും അപ്രസക്തമാക്കുന്ന ഉള്ളടക്കമാണ് പുസ്തകത്തിനുള്ളതെന്ന് ഗ്രന്ഥകാരന് ബോധ്യപ്പെടുത്തുന്നു. അമ്മയാണെ സത്യം, വിശ്വാസം അതല്ലേ എല്ലാം, കയ്യൊപ്പ്, മനസ്സിനക്കരെ, ദി ഗ്രേറ്റ് ഫാദര്‍, സന്ദേശം, സത്യമേവ ജയതേ എന്നീ അധ്യായങ്ങളിലൂടെ സിനിമ പി.ആര്.ഒ, ഫ്രീലാന്‍സ് ജേണലിസ്റ്റ് എന്നതിനേക്കാളൊക്കെ ഉപരി ക്രാന്തദര്‍ശിയായ, മനുഷ്യസ്നേഹിയായ എഴുത്തുകാരന്റെ സാന്നിധ്യം അനുഭവ്യമാക്കാന്‍ എ.എസ്. ദിനേശിന് കഴിഞ്ഞിരിക്കുന്നു.
കര്‍മവഴികളില്‍ ആര്‍ജിച്ച ജീവിതദര്‍ശനങ്ങളെ ഓര്‍മക്കുറിപ്പുകളിലൂടെ വളരെ ലളിതമായി ചെറിയ വാചകങ്ങളിലൂടെ വായനക്കാരനും കാലത്തിനും വേണ്ടി പങ്കുവയ്ക്കുകയാണ് ഗ്രന്ഥകാരന്. ഓരോ കര്‍മവും വെറുതെയാകില്ല എന്നു വിശ്വസിക്കുന്ന എ.എസ്. ദിനേശ് ഈ പുസ്തകത്തിലൂടെ പകര്‍ന്നുവെച്ച ആശയങ്ങളുടെ അന്തസ്സത്ത സാമൂഹിക പ്രവൃത്തിപഥത്തില്‍ അടയാളപ്പെടുത്തുന്ന കാലം വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: