മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാനും നേട്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. ചില രംഗങ്ങളില്‍ കര്‍മശേഷി പ്രദര്‍ശിപ്പിക്കാതെ ഉദാസീനത പ്രകടിപ്പിക്കും. ദാമ്പത്യജീവിതം സുഖകരമായിരിക്കും. സുഖഭോഗങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടി വരും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
തൊഴില്‍രഹിതര്‍ക്ക് പുതിയതായി ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. തൊഴില്‍ സ്ഥാനത്ത് പരിഷ്‌കാരങ്ങള്‍ വരുത്തും. ബാങ്കിങ്, എന്‍ജിനീയറിങ് എന്നീ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ചില പുതിയ കോണ്‍ട്രാക്ടുകള്‍ ഏറ്റെടുക്കാനിടയുണ്ട്.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. മിക്ക ആഗ്രഹങ്ങളും സഫലീകരിക്കപ്പെടും. പുതിയ കര്‍മ്മരംഗം കണ്ടെത്തുകയും അതില്‍ വിജയിക്കുകയും ചെയ്യും. മതാനുഷ്ഠാനങ്ങള്‍ക്കും ക്ഷേത്രദര്‍ശനത്തിനും പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിക്കും. നിയമജ്ഞര്‍ക്ക് പേരും പ്രശസ്തിയും വര്‍ധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
വിദേശത്തുനിന്ന് കൂടുതല്‍ ആദായങ്ങള്‍ ഉണ്ടാകും. സ്ത്രീകള്‍ നിമിത്തം മാനഹാനി വരുന്നതാണ്. കാര്യങ്ങള്‍ ഒന്നും നേരെ വരാതെ വിഷമിക്കും. കളവ്, വഞ്ചന മുതലായവയ്‌ക്ക് വിധേയനായി വരും. സന്താനങ്ങള്‍ക്ക് ശ്രേയസ്സുണ്ടാകും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാവും. ദൂരയാത്രകള്‍ പ്രയോജനകരമാകും. പല അപകടങ്ങളും ദൈവാധീനം മൂലം ഒഴിവായി കിട്ടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടയുണ്ട്. ഭാര്യയുടെ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
വ്യവസായത്തില്‍ ചില്ലറ പ്രയാസങ്ങള്‍ നേരിടേണ്ടിവരും. അപ്രതീക്ഷിതമായ യാത്രകള്‍ ആവശ്യമായി വന്നേക്കും. വീട്ടില്‍ ചില പുണ്യകര്‍മങ്ങള്‍ നടക്കാനിടയുണ്ട്. ആരാധനാലയങ്ങളുടെ നന്മയ്‌ക്കായി പല ത്യാഗങ്ങളും അനുഷ്ടിക്കും. കര്‍മസ്ഥാനത്ത് പുതിയ വ്യക്തികള്‍ വന്നുചേരുകയും, അവരെക്കൊണ്ട് പ്രയാസങ്ങള്‍ അനുഭവിക്കുകയും ചെയ്യും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
കര്‍ഷകര്‍ക്ക് കൃഷിയില്‍നിന്ന് ആദായം ലഭിക്കും. സ്വന്തംകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ബന്ധുക്കളില്‍നിന്ന് സഹായം ലഭിക്കും. വിവാഹകാര്യങ്ങള്‍ തീരുമാനമാകും. കമ്പ്യൂട്ടര്‍ വിപണനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഭക്ഷ്യവിഷബാധ ഏല്‍ക്കാതെ ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ക്ഷേത്ര സംബന്ധമായി ജോലി ചെയ്യുന്നവര്‍ക്ക് വരുമാനം വര്‍ധിക്കും. മാസാദ്യത്തെക്കാള്‍ ശോഭനമാണ്. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉന്നതസ്ഥാനത്തേക്ക് പ്രൊമോഷന്‍ ലഭിക്കും. വരവിനെക്കാള്‍ ചെലവ് വര്‍ധിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വിദേശയാത്ര ചെയ്യാനവസരമുണ്ടാകും. ഔദ്യോഗികരംഗത്തെ നേട്ടങ്ങള്‍ മുഖേന മനസ്സിന് സന്തോഷമുണ്ടാകും. കുടുംബത്തില്‍ നേരിട്ട ദുരിതങ്ങള്‍ അകലും. വീട് ഭാഗം വെച്ച് സ്വത്ത് അധീനതയില്‍ വന്നുചേരും. ഉദ്യോഗക്കയറ്റവും ശമ്പള വര്‍ധനയും ഉണ്ടാകും. പ്രതീക്ഷിക്കാത്ത കേന്ദ്രത്തില്‍നിന്ന് പണം ലഭിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
അയല്‍ക്കാരുമായും മറ്റ് ബന്ധുക്കളുമായും രമ്യതയില്‍ വര്‍ത്തിക്കും. ചില പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സ്തുതിപാഠകന്മാര്‍ മുഖേന ചില്ലറ ശല്യങ്ങളുണ്ടാകും. ജോലിയില്‍ സ്ഥിരീകരണം ലഭിക്കുന്നതാണ്. രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും. മകള്‍ക്ക് കര്‍മപരമായി അഭിവൃദ്ധിയുണ്ടാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സന്താനങ്ങളുടെ ഉയര്‍ച്ചയില്‍ സംതൃപ്തി അനുഭവപ്പെടും. കുടുംബസ്വത്തിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങളുണ്ടാകും. അനാവശ്യ ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതായിരിക്കും നന്ന്. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങളുണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരം ലഭിക്കും. വ്യവഹാരാദികളിലോ മറ്റു മത്സരങ്ങളിലോ വിജയിക്കും. സുഖാരോഗ്യ സ്ഥിതി അനുഭവപ്പെടും. ക്രയവിക്രയങ്ങള്‍ പ്രതീക്ഷിക്കുന്ന വിധത്തില്‍ നടത്തുവാന്‍ സാധിക്കും. ആഡംബര വസ്തുക്കള്‍ സമ്പാദിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഫലം ലഭിക്കും. ആദായമാര്‍ഗ്ഗങ്ങള്‍ വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: