കൊഹിമ: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ മൂന്നാം ഘട്ടത്തില്‍ മേഘാലയയില്‍ 782.155 കിലോമീറ്ററും നാഗാലാന്‍ഡില്‍ 55.89 കിലോമീറ്ററും ഗ്രാമീണ റോഡുകള്‍.
വടക്കുകിഴക്കന്‍ മേഖലയിലെ പ്രദേശങ്ങളെ പരസ്പരം ബന്ധപ്പെടുത്തുകയും ശക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇരുസംസ്ഥാനങ്ങളിലും ഗ്രാമീണ റോഡുകള്‍ക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുമതി നല്‍കിയത്.
പിഎംജിഎസ്വൈ മൂന്നാം ഘട്ടത്തില്‍ 782.155 കിലോമീറ്റര്‍ വരുന്ന 88 റോഡുകളും 55 പാലങ്ങളുമാണ് മേഘാലയയില്‍ അനുവദിച്ചത്. ഇതിന് 1,056.82 കോടി രൂപ ചെലവ് വരും. 412.34 കോടി രൂപ മുതല്‍മുടക്കില്‍ 443.26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 55 റോഡുകള്‍ക്ക് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
നാഗാലാന്‍ഡിന് 54.75 കോടി രൂപ ചെലവ് കണക്കാക്കുന്ന 55.89 കിലോമീറ്റര്‍ ഗ്രാമീണ റോഡുകളാണ് അനുവദിച്ചത്. സംസ്ഥാനത്തിന് നിലവില്‍ 506.69 കിലോമീറ്റര്‍ 40 റോഡുകളുണ്ട്.
ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും എളുപ്പമാക്കുകയും വിദൂര ഗ്രാമങ്ങളെ നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യന്നതിന് ഗ്രാമീണ റോഡുകള്‍ ഉപകാരപ്പെടും.
അതേസമയം, നാഗാലാന്‍ഡിന്റെ പുതിയ ഹൈക്കോടതി കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും സംസ്ഥാനത്ത് പ്രത്യേക ഹൈക്കോടതി സ്ഥാപിക്കുന്നതിന് വഴിയൊരുക്കാനും ധനസഹായം നല്‍കുമെന്ന് കേന്ദ്ര നിയമ സഹമന്ത്രി അര്ജുന് റാം മേഘ്വാള് ഉറപ്പ് നല്കി. മേരിമയിലെ നിര്‍മാണത്തിലിരിക്കുന്ന ഹൈക്കോടതിക്കെട്ടിടം പരിശോധിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: