Career

ടെറിട്ടോറിയല്‍ ആര്‍മിയില്‍ സോള്‍ജിയര്‍ (ജനറല്‍ ഡ്യൂട്ടി, ട്രേഡ്‌സ്മാന്‍): 774 ഒഴിവുകള്‍

Published by

റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 4 മുതല്‍ 16 വരെ
കേരളം, തമിഴ്‌നാട്, കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് നിശ്ചിത തീയതികളില്‍ റാലിയില്‍ പങ്കെടുക്കാം
വിശദവിവരങ്ങള്‍ക്ക് www.jointerritorialarmy.gov.in- സന്ദര്‍ശിക്കുക

ദക്ഷിണ കമാന്‍ഡിന് കീഴില്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ വിവിധ ഇന്‍ഫന്ററി ബറ്റാലിയന്‍ യൂണിറ്റുകളിലേക്ക് സോള്‍ജിയര്‍/ട്രേഡ്‌സ്മാന്‍മാരെ റിക്രൂട്ട് ചെയ്യുന്നു. വിവിധ വിഭാഗങ്ങളിലായി 774 ഒഴിവുകളാണുള്ളത്. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ-

സോള്‍ജിയര്‍: ജനറല്‍ ഡ്യൂട്ടി 566, ഷെഫ് 54, ഹെയര്‍ഡ്രസ്സര്‍ 30, ക്ലര്‍ക്ക് 30, കുക്ക്-മെസ്സ് 2, ഷെഫ് (സ്‌പെഷ്യല്‍) 4, ഇആര്‍ 7, സ്റ്റിവാര്‍ഡ് 2, ആര്‍ട്ടിസാന്‍-മെറ്റലര്‍ജി 4, ആര്‍ട്ടിസാന്‍ വുഡ്‌വര്‍ക്ക് 1, മസാല്‍ചി 6, ഹൗസ്‌കീപ്പര്‍ 36, വാഷര്‍മാന്‍ 2.
യോഗ്യത: സോള്‍ജിയര്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികക്ക് മൊത്തം 45 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഓരോ വിഷയത്തിനും
33% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. തത്തുല്യ ഗ്രേഡുകാരെയും പരിഗണിക്കും.

സോള്‍ജിയര്‍ (ക്ലര്‍ക്ക്) തസ്തികക്ക് ഏതെങ്കിലും സ്ട്രീമില്‍ (ആര്‍ട്‌സ്/കോമേഴ്‌സ്/സയന്‍സ്) മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ (ഓരോ വിഷയത്തിനും 50% മാര്‍ക്കുണ്ടാകണം) പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ്/അക്കൗണ്ട്‌സ്/ബുക്ക് കീപ്പിങ് നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നുണ്ട്.
സോള്‍ജിയര്‍ (ഹൗസ്‌കീപ്പര്‍/മെസ്സ് കീപ്പര്‍ ഒഴികെയുള്ള എല്ലാ ട്രേഡുകളിലേക്കും) തസ്തികക്ക് പത്താം ക്ലാസ് പാസായവര്‍ക്ക് (ഓരോ വിഷയത്തിനും 33% മാര്‍ക്കില്‍ കുറയരുത്) അപേക്ഷിക്കാം.

സോള്‍ജിയര്‍ (ഹൗസ്‌കീപ്പര്‍/മെസ്സ് കീപ്പര്‍) തസ്തികക്ക് എട്ടാം ക്ലാസ് പാസായിരുന്നാല്‍ മതി. ഓരോ വിഷയത്തിനും
33% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം.

പ്രായപരിധി 18-42 വയസ്. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.jointerritorialarmy.gov.in- ല്‍ ലഭിക്കും. നവംബര്‍ 4 മുതല്‍ 16 വരെയാണ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് നിശ്ചിത തീയതികളില്‍ റാലിയില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക