തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച മൂന്നു ശതമാനം ക്ഷാമബത്തയുടെ കുടിശ്ശിക അനുവദിക്കാത്തത് ജീവനക്കാരോടുള്ള വഞ്ചനയെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ്. കഴിഞ്ഞദിവസം പുറത്തിറക്കിയ മൂന്നു ശതമാനം ക്ഷാമബത്ത ഉത്തരവില്‍ ഏത് കാലഘട്ടം മുതലുള്ളതാണെന്നു പോലും സൂചിപ്പിക്കുന്നില്ല. ജീവനക്കാര്‍ക്ക് കുടിശ്ശികയായ യാതൊരാനുകൂല്യങ്ങളും അര്‍ഹതപ്പെട്ട തീയതി മുതല്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്ന് പ്രഖ്യാപിക്കുന്ന ഉത്തരവാണ് പുറത്തിറങ്ങിയത്.
2024 ഏപ്രിലില്‍ അനുവദിച്ച രണ്ടു ശതമാനം ക്ഷാമബത്തയുടെയും കുടിശ്ശിക സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. കുടിശ്ശിക നല്‍കാത്തതുകാരണം പങ്കാളിത്ത പെന്‍ഷന്‍ ബാധകമായ ജീവനക്കാര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് മറ്റ് കേന്ദ്ര സര്‍വ്വീസ് ഉദേ്യാഗസ്ഥര്‍ക്ക് യാതൊരു മുടക്കവും കൂടാതെ ക്ഷാമബത്ത ലഭിക്കുന്നമുണ്ട്. സംസ്ഥാന ജീവനക്കാര്‍ക്ക് 2021 മുതലുള്ള കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത ജനാധിപത്യവിരുദ്ധ നിലപാട് പുന:പരിശോധിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ടി.ഐ. അജയകുമാറും ജനറല്‍ സെക്രട്ടറി അജയ് കെ. നായരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക