തിരുവനന്തപുരം: ഡോ. മോഹനന് കുന്നുമ്മലിന് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലറായി പുനര്‍നിയമനവും കേരള സര്‍വകലാശാലാ വിസിയുടെ അധികച്ചുമതലയും നല്കിയ ചാന്‍സലറുടെ നടപടിയെ വിമര്‍ശിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കേരള സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ്കുമാര്‍ ടി.ജി. നായര്‍, പി.എസ്. ഗോപകുമാര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കണ്ണൂര്‍ വിസി ആയിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നിയമോപദേശം നിലനില്‍ക്കുന്നതിനാല്‍ ഡോ. മോഹനന് കുന്നുമ്മലിന്റെ നിയമനത്തെ വിമര്‍ശിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അവകാശമില്ല. ഇഷ്ടക്കാരെ വിസിമാരായി കുടിയിരുത്താന്‍ കഴിയാത്തതിലുള്ള രോഷപ്രകടനമാണ് മന്ത്രിയുടെ വിമര്‍ശനത്തിന് പിന്നില്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാന്‍ സര്‍ക്കാരാണ് തടസം നില്‍ക്കുന്നത്.
ആരോഗ്യ സര്‍വകലാശാലയില്‍ സ്ഥിരം വിസി നിയമനത്തിനായി ചാന്‍സലര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെ കോടതിയില്‍ ചോദ്യം ചെയ്ത് സ്റ്റേ വാങ്ങിയത് സര്‍ക്കാരാണ്. കേരളയില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്സിറ്റി നോമിനിയെ കണ്ടെത്തുന്നതിനായി വൈസ് ചാന്‍സലര്‍ വിളിച്ചുചേര്‍ത്ത സെനറ്റ് യോഗം മന്ത്രി നേരിട്ട് പങ്കെടുത്താണ് അലങ്കോലപ്പെടുത്തിയത്. ഈ പ്രതികൂല സാഹചര്യത്തിലും സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ചാന്‍സലര്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഇരുവരും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: