രാജ്യത്ത് 45,411 സ്ഥലങ്ങളിലായി 72,354 ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3626 സ്ഥലങ്ങളും 6645 ശാഖകളും വര്‍ധിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന മിലനുകളുടെ എണ്ണം 3147 എണ്ണം കൂടി 29369 ആയി. ശാഖയില്ലാത്ത സ്ഥലങ്ങളില്‍ മാസം തോറും സംഘ മണ്ഡലികള്‍ നടക്കുന്നുണ്ട്. 11,382 സ്ഥലങ്ങളിലാണ് സംഘ മണ്ഡലികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ നിലവില്‍ 1,13,105 പ്രവര്‍ത്തനമാണുള്ളത്. അടുത്ത വര്‍ഷം ബംഗളൂരുവില്‍ പ്രതിനിധി സഭ ചേരും.
മഥുര: സ്വ എന്നത് മണ്ണിന്റെ മണമുള്ള വികാരമാണെന്നും വികസനത്തില്‍ ആധുനികതയോടൊപ്പം സ്വദേശി ജീവിതശൈലിയും സ്വീകരിക്കണമെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസാബാളെ. നമുക്ക് നമ്മുടെ തനിമയും പാരമ്പര്യവുമുണ്ട്. അതിലൂന്നി മുന്നോട്ടുപോകണം. രാജ്യം മുന്നൂറാം ജയന്തി വര്‍ഷം ആഘോഷിക്കുന്ന പുണ്യശ്ലോക അഹല്യബായി ഹോള്‍ക്കറുടെ ജീവിതവും ഭരണവും ഇതിന് മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ തലമുറയില്‍ മയക്കുമരുന്ന് പിടിമുറുക്കുന്നു. ഇന്റര്‍നെറ്റ് ദുരുപയോഗം വര്‍ധിക്കുന്നു. ക്ലാസ്റൂം മുതല്‍ ബെഡ് റൂം വരെ ഈ സാങ്കേതിക വിദ്യ കടന്നുവന്നിട്ടുണ്ട്. സിനിമകള്‍ക്ക് സെന്‍സറിങ് ഉണ്ട്. സമാനമായ രീതിയില്‍ ഒടിടി പ്ലാറ്റ്ഫോമിലും ക്രമപ്പെടുത്തല്‍ ആവശ്യമാണ്. അതെങ്ങനെ വേണം എന്നതൊക്കെ സര്‍ക്കാര്‍ നിശ്ചയിക്കേണ്ടതാണ്. എന്നാല്‍ അതോടൊപ്പം കുടുംബങ്ങളിലും മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കണം.
വ്യക്തിനിര്‍മാണമാണ് സംഘപ്രവര്‍ത്തനം. സ്വഭാവരൂപീകരണമാണ് അതിന്റെ ആധാരം, സംസാരത്തില്‍ മാത്രമല്ല പെരുമാറ്റത്തിലും അത് പ്രകടമാകണം. രാജ്യത്ത് ഉണ്ടായ ദുരന്തങ്ങളില്‍ സംഘപ്രവര്‍ത്തകര്‍ നടത്തിയ സേവാ പ്രവര്‍ത്തനം മാതൃകാപരമാണ്. കേരളത്തില്‍ വയനാട്ടിലെ ഉരുള്‍പൊട്ടലിലും കര്‍ണാടകയിലെ മണ്ണിടിച്ചിലിലും ബംഗാളിലെ താരകേശ്വരി വെള്ളപ്പൊക്കത്തിലും ഒഡീഷ, വഡോദര, ദ്വാരക തുടങ്ങിയ ഇടങ്ങളിലെ പ്രളയത്തിലും സംഘപ്രവര്‍ത്തകര്‍ സേവനപ്രവര്‍ത്തനം നടത്തിയ വയനാട്ടില്‍ ആയിരം സ്വയംസേവകര്‍ പൂര്‍ണസമയം പ്രവര്‍ത്തിച്ചു. ദുരന്തത്തില്‍ മരിച്ച 600 പേരുടെ അന്ത്യകര്‍മങ്ങള്‍ നടത്തി, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
വഖഫ് നിയമം വലിയ അനീതിയാണെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുന്നു. 2013ല്‍ യുപിഎ സര്‍ക്കാരാണ് വഖഫ് ബോര്‍ഡിന് പരിമിതിയില്ലാത്ത അവകാശങ്ങള്‍ നല്‍കിയത്. എന്തായാലും അത് സംബന്ധിച്ച വിഷയം ഇപ്പോള്‍ ജെപിസി പരിശോധിക്കുകയാണെന്ന് സര്‍കാര്യവാഹ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ശ്രീകൃഷ്ണ ജന്മഭൂമി വിഷയം കോടതിയിലാണെന്നും അക്കാര്യത്തില്‍ കോടതി തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസമായി ദീന്‍ദയാല്‍ ഗോവിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രത്തില്‍ നടന്ന കാര്യകാരി മണ്ഡല് സംഘടനാവികാസത്തെപ്പറ്റിയും ശതാബ്ദി പ്രവര്‍ത്തനമെന്ന നിലയില്‍ പഞ്ചപരിവര്‍ത്തനാശയങ്ങള്‍ സമാജത്തില്‍ നടപ്പാക്കുന്നതെപ്പറ്റിയും ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: