India

പ്രലോഭനങ്ങളിൽപ്പെട്ട് ഹിന്ദുമതം ഉപേക്ഷിച്ചവർ ഒടുവിൽ തെറ്റ് മനസിലാക്കി മടങ്ങിയെത്തി ; 7 കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു

Published by

പട്ന : പ്രലോഭനങ്ങൾക്ക് അടിപ്പെട്ട് ഹിന്ദുമതം ഉപേക്ഷിച്ചവർ ഒടുവിൽ തെറ്റ് മനസിലാക്കി മടങ്ങിയെത്തി . ബീഹാറിലെ നവാഡ സിംഹാന ഗ്രാമത്തിൽ നിന്നുള്ള 7 ക്രിസ്ത്യൻ കുടുംബങ്ങളാണ് ഹിന്ദുമതം സ്വീകരിച്ചത് .

വർഷങ്ങൾക്ക് മുമ്പ്, ചില ക്രിസ്ത്യൻ മിഷനറിമാർ ഈ ഗ്രാമത്തിൽ എത്തിയിരുന്നു . രോഗശാന്തിയും, ജോലിയും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് ഇവരെ ക്രിസ്ത്യാനികളാക്കി മാറ്റി. . ക്രിസ്ത്യൻ മിഷനറിമാർ ഗ്രാമത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ദിവസവും കാണാറുണ്ടെന്നും ഇവർ പറഞ്ഞു.

തങ്ങൾ വഞ്ചിക്കപ്പെട്ടതായി പിന്നീടാണ് മനസിലായതെന്ന് ക്രിസ്ത്യൻ കുടുംബങ്ങൾ പറയുന്നു. തുടർന്ന് എല്ലാവരും സനാതന ധർമ്മത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഇതിനായി ഹിന്ദു സംഘടനകളും സഹായിച്ചു.

‘ഞങ്ങളെല്ലാവരും നേരത്തെ സനാതന വിശ്വാസികളായിരുന്നുവെന്നും ഇപ്പോൾ വീണ്ടും ഹിന്ദുക്കളാണെന്നും , ഭാവിയിലും ഈ വിശ്വാസം തുടരുമെന്നും ഇവർ പറഞ്ഞു. സനാതന ധർമ്മത്തിൽ ചതിയ്‌ക്കും വഞ്ചനയ്‌ക്കും ദുരാചാരങ്ങൾക്കും സ്ഥാനമില്ലെങ്കിൽ ഇവർ പറയുന്നു

അനധികൃത മതപരിവർത്തനത്തിനെതിരെ ഏതാനും ദിവസം മുമ്പ് സിംഹാന ഗ്രാമത്തിൽ യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദുസംഘടനകളുടെ സഹായത്തോടെ ഇവർ സമീപത്തെ ക്ഷേത്രത്തിൽ ശുദ്ധീകരണ ചടങ്ങുകൾ സംഘടിപ്പിച്ചത്

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by