ബെയ്റൂട്ട് : ലെബനൻ ഗ്രാമങ്ങളിൽ ഹിസ്ബുല്ല ഭീകരരുടെ ഒളിത്താവളങ്ങളിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കണ്ടെത്തി ഇസ്രായേൽ . ലെബനൻ ഗ്രാമങ്ങളിലെ മിക്കവാറും എല്ലാ വീടുകളിൽ നിന്നും ആയുധശേഖരം കണ്ടെടുത്തിട്ടുണ്ട്. ഹാൻഡ് ഗ്രനേഡുകൾ, മോർട്ടറുകൾ, ചെറു മിസൈലുകൾ, റൈഫിളുകൾ എന്നിവ അടക്കമാണ് വീടുകളിൽ സൂക്ഷിച്ചിരിക്കുന്നത് ഇതിനുപുറമെ, നാസി പതാകകളും ഹിറ്റ്ലറുടെ പ്രതിമകളും പല വീടുകളിലും കണ്ടെത്തിയിട്ടുണ്ട്.
ഇതുപോലൊരു ദൃശ്യം താൻ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഇസ്രായേൽ സൈനികൻ ലെഫ്റ്റനൻ്റ് കേണൽ എലിഷാമാൻ ജേക്കബ് പറയുന്നത്. ‘ കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിന് സമാനമായ ഒരു വലിയ ആക്രമണമാണ് ഹിസ്ബുള്ള ആസൂത്രണം ചെയ്തതെന്ന് തോന്നുന്നു. ഈ ആയുധങ്ങൾ ലഭിച്ചതിന് ശേഷം 2000-ലധികം ഹിസ്ബുല്ല ഭീകരരെ ഇസ്രായേൽ സൈന്യം വധിച്ചു.‘ കേണൽ എലിഷാമാൻ ജേക്കബ് പറഞ്ഞു.
ഈ വർഷം സെപ്റ്റംബറിൽ ഹമാസിനും ഹിസ്ബുള്ളയ്‌ക്കുമെതിരെ ഇസ്രായേൽ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നിരവധി മുതിർന്ന നേതാക്കൾ ഈ ആക്രമണങ്ങളിൽ ബെയ്റൂട്ടിൽ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക