കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം ഗ്രൗണ്ടില്‍ നാണംകെട്ട പരാജയം. ബംഗളൂരു എഫ്‌സി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസറ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.
എട്ടാം മിനിറ്റില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ ഹോര്‍ഹെ പെരേര ഡയസാണ് ബംഗളൂരുവിനായി ആദ്യം ഗോള്‍ നേടിയത്.ഗോള്‍ വഴങ്ങിയതിനു പിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം ശക്തമാക്കി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ തിരിച്ചടിച്ചു. ജീസസ് ജിമെനസാണ് വല ചലിപ്പിച്ചത്. പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ പിറന്നത്. ബംഗളൂരു ബോക്‌സിലേക്കു കയറിയ ക്വാമി പെപ്രയെ രാഹുല്‍ ഭേകെ വീഴ്‌ത്തിയതിനായിരുന്നു പെനാല്‍റ്റി.
എഡ്ഗാര്‍ മെന്‍ഡസിന്റെ ഇരട്ടഗോളും (74, 90+4) കൂടെ വന്നതോടെ ബംഗളൂരു എഫ്‌സി വിജയം സ്വന്തമാക്കി. ഇതോടെ ആറ് കളികളില്‍ അഞ്ച് ജയവും ഒരു സമനിലയും അടക്കം 16 പോയിന്റുമായി ബംഗളൂരു എഫ്‌സി ഒന്നാം സ്ഥാനം ഉറപ്പിച്ചു. ആറ് കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയുമുള്ള ബ്ലാസ്‌റ്റേഴ്‌സ് എട്ട് പോയിന്റുമായി ആറാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: