മുംബൈ: തന്റെ മദ്യപാന ശീലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ഷാരൂഖ് ഖാൻ. 77ാമത് ലൊകർണോ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. ഒരു സിനിമയ്‌ക്ക് വേണ്ടി ആരംഭിച്ച മദ്യപാനമാണ് പിന്നീട് ശീലമായി മാറിയത് എന്ന് നടൻ പറഞ്ഞു.
2002 ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ദേവദാസിൽ അഭിനയിക്കുമ്പോഴാണ് മദ്യപാനം ആരംഭിച്ചത് എന്ന് ഷാരൂഖ് ഖാൻ പറഞ്ഞു. ഒരു പരാജയപ്പെട്ട വ്യക്തിയായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രണയിക്കുന്ന എല്ലാ സ്ത്രീകളിൽ നിന്നും ഒളിച്ചോടുന്ന മദ്യപിക്കുന്ന ഒരു കഥാപാത്രം ആയിരുന്നു സിനിമയിൽ എന്റേത്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി മദ്യപാനം ആരംഭിക്കുകയായിരുന്നു.
ഇത് നല്ലതാണോ ചീത്തയാണോ എന്നൊക്കെയുള്ള ചോദ്യം തന്റെയുള്ളിൽ ഉയർന്നിരുന്നു. എന്നാൽ അടുത്ത വർഷം മികച്ച നടനുള്ള പുരസ്‌കാരം തേടിയെത്തിയപ്പോൾ എല്ലാം വ്യക്തമായി. എന്നാൽ സിനിമയ്‌ക്ക് ശേഷവും ഞാൻ മദ്യപാനം തുടർന്നു. ഈ ശീലം തന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചിട്ടുണ്ടെന്നും ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു.
1917 ൽ ബംഗാളി എഴുത്തുകാരനായ ശരത് ചന്ദ്ര ഛതോപാദ്ധ്യായ രചിച്ച നോവലിനെ ആസ്പദമാക്കിയാണ് സഞ്ജയ് ലീല ബൻസാലി ദേവദാസ് സംവിധാനം ചെയ്തത്. ഐശ്വര്യ റായും മാധുരി ദീക്ഷിതും ആയിരുന്നു ഈ സിനിമയിലെ നടിമാർ. 50 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 100 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: