Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെയില്‍വേയുടെ 6798 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം; 106 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 09:42 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (സിസിഇഎ) റെയില്‍വേ മന്ത്രാലയത്തിന്റെ മൊത്തം 6798 കോടി രൂപ (ഏകദേശം) ചെലവു കണക്കാക്കുന്ന രണ്ടു പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
256 കിലോമീറ്റര്‍ വരുന്ന നര്‍കടിയാഗഞ്ച്-റക്‌സൗല്‍-സീതാമഢി-ദര്‍ഭംഗ, സീതാമഢി-മുസഫര്‍പുര്‍ ഭാഗങ്ങളുടെ ഇരട്ടിപ്പിക്കല്‍, (ബി) എര്‍റുപാലത്തിനും നമ്പൂരുവിനും ഇടയില്‍ അമരാവതിവഴി 57 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാതയുടെ നിര്‍മാണം എന്നിവയാണ് അംഗീകരിച്ച രണ്ടു പദ്ധതികള്‍
നര്‍കടിയാഗഞ്ച്-റക്‌സൗല്‍-സീതാമഢി-ദര്‍ഭംഗ, സീതാമഢി-മുസഫര്‍പുര്‍ ഭാഗങ്ങളുടെ ഇരട്ടിപ്പിക്കല്‍ നേപ്പാള്‍, വടക്കുകിഴക്കന്‍ ഇന്ത്യ, അതിര്‍ത്തിപ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റിക്ക് കരുത്തേകുകയും ചരക്കുട്രെയിനുകള്‍ക്കൊപ്പം യാത്രാട്രെയിനുകളുടെ സഞ്ചാരം സുഗമമാക്കുകയും ചെയ്യും. ഈ മേഖലയുടെ സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചയ്‌ക്കും ഇതു സഹായകമാകും.
ആന്ധ്രാപ്രദേശിലെ എന്‍ ടി ആര്‍ വിജയവാഡ, ഗുണ്ടൂര്‍ ജില്ലകളിലൂടെയും തെലങ്കാനയിലെ ഖമ്മം ജില്ലയിലൂടെയുമാണു പുതിയ എര്‍റുപാലം-അമരാവതി-നമ്പൂരു റെയില്‍പ്പാതാപദ്ധതി കടന്നുപോകുന്നത്.
ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാര്‍ എന്നീ മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളെ ഉള്‍ക്കൊള്ളുന്ന രണ്ടു പദ്ധതികള്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 313 കിലോമീറ്റര്‍ വര്‍ധിപ്പിക്കും.

പുതിയ പദ്ധതി 9 പുതിയ സ്റ്റേഷനുകളുമായി ഏകദേശം 168 ഗ്രാമങ്ങളിലേക്കും ഏകദേശം 12 ലക്ഷം ജനസംഖ്യയിലേക്കും യാത്രാ സൗകര്യമൊരുക്കും. വിവിധ ട്രാക്കുകളുള്ള പദ്ധതി വികസനം കാംക്ഷിക്കുന്ന രണ്ടു ജില്ലകളിലേക്കുള്ള (സീതാമഢി, മുസഫര്‍പുര്‍) യാത്രാ സൗകര്യം വര്‍ധിപ്പിക്കും. 388 ഗ്രാമങ്ങള്‍ക്കും ഏകദേശം ഒമ്പതുലക്ഷം പേര്‍ക്കും ഇതു പ്രയോജനപ്പെടും.
കാര്‍ഷികോല്‍പ്പന്നങ്ങള്‍, വളം, കല്‍ക്കരി, ഇരുമ്പയിര്, ഉരുക്ക്, സിമന്റ് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അവശ്യമായ പാതകളാണിവ. ശേഷി മെച്ചപ്പെടുത്തല്‍ പ്രവൃത്തികള്‍ 31 MTPA (പ്രതിവര്‍ഷം ദശലക്ഷം ടണ്‍) അധിക ചരക്കുനീക്കത്തിനു കാരണമാകും. പരിസ്ഥിതിസൗഹൃദവും ഊര്‍ജകാര്യക്ഷമവുമായ ഗതാഗതമാര്‍ഗമായതിനാല്‍, കാലാവസ്ഥാലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്‌സ് ചെലവു കുറയ്‌ക്കുന്നതിനും ഏഴു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനു തുല്യമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ (168 കോടി കിലോഗ്രാം) കുറയ്‌ക്കുന്നതിനും റെയില്‍വെ സഹായിക്കും.
പുതിയ പാതാ നിര്‍ദേശം ആന്ധ്രപ്രദേശിന്റെ നിര്‍ദിഷ്ട തലസ്ഥാനമായ ”അമരാവതി”യിലേക്കു നേരിട്ടുള്ള സമ്പര്‍ക്കസൗകര്യം പ്രദാനംചെയ്യും. കൂടാതെ വ്യവസായങ്ങളുടെയും ജനങ്ങളുടെയും ചലനക്ഷമത മെച്ചപ്പെടുത്തുകയും ഇന്ത്യന്‍ റെയില്‍വേയുടെ കാര്യക്ഷമതയും സേവനവിശ്വാസ്യതയും വര്‍ധിപ്പിക്കുകയും ചെയ്യും. വിവിധ ട്രാക്കുകള്‍ക്കായുള്ള നിര്‍ദേശം, ഇന്ത്യന്‍ റെയില്‍വേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ ഭാഗങ്ങളില്‍ ആവശ്യമായ അടിസ്ഥാനസൗകര്യവികസനം പ്രദാനംചെയ്യുന്നതിലൂടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും തിരക്കു കുറയ്‌ക്കുകയും ചെയ്യും.
ഈ മേഖലയുടെ സമഗ്രമായ വികസനത്തിലൂടെ തൊഴില്‍/സ്വയംതൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിച്ച്, മേഖലയിലെ ജനങ്ങളെ സ്വയംപര്യാപ്തമാക്കുന്ന പുതിയ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പദ്ധതികള്‍.
സംയോജിത ആസൂത്രണത്തിലൂടെ സാധ്യമായ ബഹുതല സമ്പര്‍ക്കസൗകര്യത്തിനായുള്ള പിഎം-ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിയുടെ ഫലമാണ് ഈ പദ്ധതികള്‍. ഇവ ജനങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും നീക്കത്തിനു തടസരഹിതസമ്പര്‍ക്കസൗകര്യം പ്രദാനംചെയ്യും.

 

Tags: Railway projects
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് ബാങ്ക് രാഷ്‌ട്രീയം കാരണം വടക്കുകിഴക്കൻ മേഖല ദുരിതത്തിലായി’ ; ഐസ്വാളിൽ പ്രതിപക്ഷങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  

India

പ്രധാനമന്ത്രി മോദിയുടെ ‘ആക്ട് ഈസ്റ്റ് പോളിസി’ ഏറെ ഫലപ്രദം ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റെയിൽവേ വികസിച്ചത് ദ്രുതഗതിയിൽ 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.